ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും വീണ്ടും ഒന്നിക്കുമെന്ന് റിപ്പോർട്ടുകൾ. പുതിയ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാചയെന്നും ഈ വർഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. പ്രണവിന്റെ പുതിയ ചിത്രം ഉടൻ ഉണ്ടാകുമെന്ന് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം അടുത്തിടെ അറിയിച്ചിരുന്നു. വിദേശപര്യടനം കഴിഞ്ഞെത്തിയാൽ ഉടൻതന്നെ പ്രണവ് കഥ കേൾക്കുമെന്നും വൈശാഖ് പറഞ്ഞു.
സാഹചര്യങ്ങൾ എല്ലാം ഒത്തുവന്നാൽ രണ്ടാഴ്ചക്കുള്ളിൽ പുതിയ ചിത്രം പ്രഖ്യാപിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. പൂക്കാലം എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രണവ് വിദേശ പര്യടനം കഴിഞ്ഞെത്താനായി കാത്തിരിക്കുകയാണെന്ന് ഹൃദയത്തിന്റെ വിജയാഘോഷത്തിന് ശേഷം വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു.
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് വിനീത്- പ്രണവ് ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന വേഷത്തിലെത്തിയേക്കും. ചേട്ടന്റെ അടുത്ത ചിത്രത്തിൽ താനുണ്ടാകുമെന്നും അതിനായി തടി കുറയ്ക്കാൻ ചേട്ടൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധ്യാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്തായാലും വിനീതിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Comments