ഇവിടം സന്ദർശിക്കാതെ മടങ്ങരുത്; ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ എല്ലാ ബുദ്ധിമുട്ടുകളും മറന്നു; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി നടി പ്രീതി സിന്റ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇവിടം സന്ദർശിക്കാതെ മടങ്ങരുത്; ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ എല്ലാ ബുദ്ധിമുട്ടുകളും മറന്നു; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി നടി പ്രീതി സിന്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 10:33 pm IST
Facebook
Twitter
WhatsAppTelegram

ഒരുകാലത്ത് ബോളിവുഡിനെ ഇളക്കിമറിച്ച നടിമാരിലൊരാളായിരുന്നു പ്രീതി സിന്റ. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സാമൂഹ്യമാദ്ധ്യമങ്ങളിൽ ഏറെ സജീവമാണ് താരം. തന്റെ യാത്രകളുടെ വിശേഷങ്ങളെല്ലാം സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ആരാധകരുമായി അവർ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഗുവാഹട്ടിയിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം ദർശനം നടത്തിയതിന്റെ വിശേഷങ്ങളാണ് പ്രീതി സിന്റ ഏറ്റവും പുതിയതായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കാമാഖ്യ ക്ഷേത്രത്തിന്റെ ഉള്ളിൽ നിന്നും പരിസരങ്ങളിൽ നിന്നും ചിത്രീകരിച്ച വീഡിയോയാണ് പോസ്റ്റിലുള്ളത്. ക്ഷേത്രക്കുളവും മണികളും ശിൽപങ്ങളുമെല്ലാം എല്ലാം വീഡിയോയിൽ കാണാം. കാമാഖ്യ ക്ഷേത്രത്തിന്റെ മാതൃക പ്രീതിയ്‌ക്ക് ഒരു സന്യാസി സമ്മാനിക്കുന്നതും വീഡിയോയിൽ കാണാം.

ഗുവാഹട്ടിയിലേക്ക് പോകാനുള്ള പ്രധാന കാരണം പ്രശസ്തമായ കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിക്കുക എന്നതായിരുന്നുവെന്ന് താരം പറഞ്ഞു. വിമാനം മണിക്കൂറുകളോളം വൈകിയിട്ടും രാത്രി മുഴുവൻ ഉണർന്നിരുന്നു. അത് ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള കാത്തിരിപ്പുകൊണ്ടായിരുന്നു. ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ യാത്രയുടെ എല്ലാ ബുദ്ധിമുട്ടുകളും താൻ മറന്നുപോയെന്നും ഗുവാഹട്ടിയിൽ വരുന്നവർ കാമാഖ്യ സന്ദർശിക്കാതെ മടങ്ങരുതെന്നും പ്രീതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

https://www.instagram.com/reel/CqwheUzuiuy/?utm_source=ig_web_copy_link

ഭാരതത്തിലെ അതിപ്രസിദ്ധമായ ക്ഷേത്രമാണ് കാമാഖ്യദേവി ക്ഷേത്രം. അസമിൽ ഗുവാഹട്ടിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽകുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സതീദേവിയുടെ ശക്തിചൈതന്യം അതിന്റെ ഉഗ്രരൂപത്തിൽ ഇവിടെയുണ്ടെന്നാണ് വിശ്വാസം. അസം ജനതയുടെ രക്ഷാദൈവമായി കാമാഖ്യ ആരാധിക്കപ്പെടുന്നു. ഭാരതത്തിലെ 51 ശക്തിപീഠങ്ങളിൽ ഒന്നാണ് കാമാഖ്യ ക്ഷേത്രം. ആദിശക്തിയുടെ പ്രതാപരുദ്രമായ കാളി സങ്കല്പമാണ് ‘കാമാഖ്യാദേവി’. ദക്ഷയാഗത്തിന്റെ സമയത്ത് ഭർത്താവായ പരമശിവനെ ദക്ഷൻ അപമാനിച്ചതിൽ കോപിച്ച സതിദേവി യാഗാഗ്നിയിൽ ചാടി ആത്മാഹുതി ചെയ്യുന്നു. ഇതറിഞ്ഞ ശിവൻ കോപിഷ്ഠനായി ദക്ഷന്റെ തലയറുക്കുകയും തുടർന്ന് സതിദേവിയുടെ ജഡവുമായി താണ്ഡവമാടുകയും ചെയ്യുന്നു. തുടർന്ന് മഹാവിഷ്ണു തന്റെ സുദർശനചക്രമുപയോഗിച്ച് സതിദേവിയുടെ ജഡത്തെ പലതായി മുറിച്ച് ഓരോ ഭാഗത്തേക്കു വലിച്ചെറിഞ്ഞു. ആ ശരീരഭാഗങ്ങൾ 108 ഇടങ്ങളിലാണ് ചെന്നുപതിച്ചത്. അതിൽ യോനീഭാഗം പതിച്ച സ്ഥലമാണ് കാമാഖ്യ എന്നാണ് ഐതിഹ്യം.

ഇവിടെ ദേവി കാമാതുരയും സ്ത്രൈണ ശക്തിയുടെ കേന്ദ്രവുമായി കരുതപ്പെടുന്നു. സന്താന സൗഭാഗ്യത്തിനായി ഇവിടെവന്നു ഭജനമിരിക്കുന്നവർ നിരവധിയാണ്. ദേവീചൈതന്യം അനുഭവിക്കാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. കാമാഖ്യയിൽ യോനീ വിഗ്രഹത്തെ കൂടാതെ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, ത്രിപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി), ആദിശക്തി (ദുർഗ്ഗ) എന്നീ ദേവീസങ്കല്പങ്ങളെയും കുടിയിരുത്തിയിട്ടുണ്ട്. ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രമാണ് കാമാഖ്യ. ദേവിയുടെ ആർത്തവ ദിനങ്ങളിലാണ് ഇവിടെ പ്രശസ്തമായ അമ്പുബാച്ചി മേള നടക്കുന്നത്. ഈ ദിനങ്ങളിൽ കാമാഖ്യ രജസ്വലയാകുമെന്ന് വിശ്വാസം. ക്ഷേത്രത്തിൽ പൂജകൾ നടക്കില്ല. നാലാംദിവസം ക്ഷേത്രവാതിലുകൾ തുറക്കുകയും കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്ന് വിശ്വസിക്കുന്ന വസ്ത്രക്കഷണം പ്രസാദമായി നൽകുകയും ചെയ്യുന്നു. ഗുവാഹട്ടി റെയിൽവേ സ്റ്റേഷനിൽനിന്ന് ആറു കിലോമീറ്ററും എയർപോർട്ടിൽ നിന്ന് 20 കിലോമീറ്ററും അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 

Tags: Kamakhya Temple
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies