പ്രസരണ, വിതരണനഷ്ടം കുറയ്‌ക്കാൻ കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെ പുനരുദ്ധാരണ പദ്ധതിയാണ് റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം എന്ന ആർഡിഎസ്എസ്. ഇതിന്റെ ഭാഗമായാണ് കെഎസ്ഇബിയ്‌ക്ക് സമാർട്ട് മീറ്റർ നൽകുന്നത്. എന്നാൽ സ്മാർട്ട് മീറ്റർ സംവിധാനം നടപ്പാക്കുന്നതിലൂടെ ബോർഡിന് ഉണ്ടാകുന്ന 2,315 കോടി രൂപയുടെ ബാധ്യത ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെയ്‌ക്കാനുള്ള പദ്ധതിയാണ് കെഎസ്ഇബി മെനയുന്നത്. യൂണിറ്റിന് 41 പൈസ കൂട്ടാൻ റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകി കാത്തിരിക്കുകയാണ് കെഎസ്ഇബി.
പവർ ഫിനാനൻസ് കോർപ്പറേഷന്റെ കണക്കനുസരിച്ച് കെഎസ്ഇബിയുടെ ഒരു വർഷത്തെ പ്രസരണ, വിതരണ നഷ്ടത്തിന്റെ മൂല്യമാണ് 2,315 കോടി രൂപ. സ്മാർട്ട് മീറ്റർ ഏർപ്പെടുത്തിയാൽ ഈ നഷ്ടം ഒഴിവാക്കാമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. അത് അവഗണിച്ചാണ് യൂണിറ്റിന് 41 പൈസ കൂട്ടാൻ ഒരുങ്ങുന്നത്. സ്മാർട്ട് മീറ്റർ സംവിധാനം നടപ്പാക്കാനായി കേരളത്തിന് ലഭിക്കുന്നത് 10,475.053 കോടി രൂപയാണ്. 2606.24 കോടിരൂപ തിരിച്ചടയ്‌ക്കേണ്ടാത്ത ഗ്രാന്റാണ്. സമയബന്ധിതമായി പൂർത്തിയായില്ലെങ്കിൽ ഗ്രാന്റ് നഷ്ടമാകും. അതും തിരിച്ചടയ്‌ക്കേണ്ടി വരും.
സ്മാർട്ട് മീറ്റർ വന്നാൽ മൊബൈൽഫോൺ സേവനങ്ങൾക്ക് സമാനമായി പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് സംവിധാനം നടപ്പിലാക്കം. ടൈം ഓഫ് ഡെ മീറ്ററുകളാക്കി മാറ്റുകയും ചെയ്യും. ടൈം സോൺ റീഡിംഗായാൽ പീക്ക് സമയം ഒഴിവാക്കി ഉപയോഗിക്കുന്ന വൈദ്യുതിയ്‌ക്ക് നിരക്കിൽ ഇളവ് നൽകാൻ സാധിക്കും. നിലവിലെ നിയമപ്രകാരം അത്തരം ഉപഭോഗത്തിന് 25 ശതമാനം ഇളവ് നൽകാം.
വൈദ്യുതി ഉപഭോഗം രേഖപ്പെടുത്താനായി വീടുകളിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ മീറ്ററാണ് സ്മാർട്ട് മീറ്റർ അനലോഗ് മീറ്ററാണ് ഇപ്പോൾ ഉപയോഗിട്ടുവരുന്നത്. സ്മാർട്ട് മീറ്റർ വഴി വൈദ്യുതി ഉപഭോഗം ട്രാക്ക് ചെയ്യാൻ സാധിക്കും. മൊബൈൽഫോൺ റീചാർജ് റീചാർജ് ചെയ്യുന്നതുപോലെ പ്രീപെയ്ഡ് സംവിധാനവുമുണ്ട്. ഇപ്പോൾ ബിൽ അടയ്‌ക്കുന്ന രീതിയും തുടരാനാകും. ഇപഭോക്താവിന് വൈദ്യുതി വിച്ഛേദിക്കാനും പുഃസ്ഥാപിക്കാനും കഴിയും.
Comments