കോഴിക്കോട്: തനിക്കെതിരെ ട്വിറ്ററിൽ അൺഫോളോ ക്യാമ്പൈൻ നടത്തിയ കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിനെ പരിഹസിച്ച് അനിൽ കെ ആന്റണി. ശരിക്കും കോൺഗ്രസുകാരാനായാണ് സിദ്ദിഖ് പെരുമാറുന്നതെന്ന് അനിൽ പരിഹസിച്ചു. കോൺഗ്രസ് ഇന്നത്തെ നിലയിലാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നും ഇത് തന്നെയാണെന്നും സിദ്ദിഖിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് അനിൽ പറഞ്ഞു.
വിവിധ ആശയങ്ങൾ വിലയിരുത്താനാണ് പൊതുവെ എല്ലാവരും ട്വിറ്റർ ഉപയോഗിക്കുന്നത്. വിവിധ വ്യക്തികൾ പങ്കുവെക്കുന്ന ആശയങ്ങളും അഭിപ്രായങ്ങളും ഇവിടെ പങ്കുവെക്കപ്പെടുന്നതിലൂടെ വിഷയങ്ങളെ ശരിരയായി വിലയിരുത്താൻ നമുക്ക് സാധിക്കുന്നു. മറ്റുള്ളവരെ അൺഫോളോ ചെയ്ത് ഒരേ ചിന്താഗതിയുള്ള ആൾക്കാരെ പിന്തുടരുന്നത് വഴി നിങ്ങളുടെ മുന്നിൽ സത്യം മറച്ചുവെക്കപ്പെടുകയാണ് ചെയ്യുന്നത്. കോൺഗ്രസിന് ഇന്ന് കൈവന്നിരിക്കുന്ന അവസ്ഥയ്‌ക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇതുതന്നെയാണ്. അനിൽ ആന്റണി ട്വീറ്റ് ചെയ്തു.
അനിലിനെ താൻ അൺഫോളോ ചെയ്‌തെന്നും കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അൺഫോളോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. ഇത് പങ്കുവെച്ചുകൊണ്ടായിരുന്നു അനിലിന്റെ പരിഹാസം.
ബിജെപി ചേർന്നതിന് പിന്നാലെ വൻ സൈബർ ആക്രമണമാണ് അനിൽ കെ ആന്റണിക്കും പിതാവ് എകെ ആന്റണിക്കും നേരെ കോൺഗ്രസ് അണികൾ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ടി. സിദ്ദിഖിന്റെ അൺഫോളോ ക്യാമ്പൈൻ.
Comments