മുംബൈ : ബിബിസിയ്ക്കെതിരെ നടപടിയുമായി എൻഫോഴ്സ്മെൻ ഡയറക്ടറേറ്റ്. ഫെമ നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിബിസിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥാപനത്തിലെ രണ്ട് മുതിർന്ന ജിവനക്കാർ ഇഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസിയുടെ ഓഫീസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ പരിശോധന നടത്തിയിരുന്നു.
ഇന്ത്യയിൽ നിന്ന് ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുത ക്രമക്കേടുകളാണ് പരിശോധനയിൽ ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഫെമ നിയമം ലംഘിച്ചതിന്റെ തെളിവുകൾ ഇഡിയും കണ്ടെടുത്തത്. ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിലായിരുന്നു നേരത്തെ അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നത്.
Comments