പാലക്കാട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വന്ദേഭാരത് കേരളത്തിൽ. ഇന്ന് 11.45-ന് പാലക്കാട് സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ്സിന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. സ്റ്റേഷനിൽ ട്രെയൻ ഒരു മിനിട്ടോളം നിർത്തി. കേരളത്തിന് വിഷു കൈ നീട്ടമായി ലഭിച്ച വന്ദേഭാരത് ട്രെയിനിനെ വരവേൽക്കാൻ പലക്കാട് സ്റ്റേഷനിൽ കാത്തുനിന്നത് വൻ ജനാവലി. ലോക്കോ പൈലറ്റിനെ മാലയിട്ടും മധുരം വിതരണം ചെയ്തുമാണ് ജനം വരവേറ്റത്. മുൻ കേന്ദ്ര റെയിൽ മന്ത്രി ഓ രാജഗോപാൽ, കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരൻ, ബിജെപി ജില്ലാ സംസ്ഥാന കാര്യകർത്താക്കൾ എന്നിവർ സന്നിഹിതരായി.
പ്രധാനമന്ത്രി കേരളം സന്ദർശിക്കുമ്പോഴോക്കെ കേരളത്തിനായി വലിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും വന്ദേ ഭാരത് കേരളത്തിന്റെ വികസനത്തിന് വേഗത കൂട്ടുമെന്നും വിദേശകാര്യ മന്ത്രി വി.മുരളീധരൻ പറഞ്ഞു. വന്ദേ ഭാരത് കേരളത്തിന് അനുവദിച്ച പ്രധാനമന്ത്രിക്കും റയിൽവേ മന്ത്രിക്കും അദ്ദേഹം നന്ദി സുചിപ്പിക്കുകയും ചെയ്തു.
Comments