കൊൽക്കത്ത: വിമാനത്തിന്റെ മുൻവശത്തെ ഗ്ലാസിൽ വിള്ളലുകൾ ഉണ്ടായതിനെ തുടർന്ന് ജിദ്ദയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പോയ സൗദി അറേബ്യൻ എയർലൈൻസിന്റെ കാർഗോ വിമാനം അടിയന്തിരമായി കൊൽക്കത്ത വിമാനത്താവളത്തിലിറക്കി. ചരക്ക് വിമാനത്തിന്റെ വിൻഡ്ഷീൽഡിനാണ് വിള്ളലുണ്ടായത്.
വിമാനത്തിൽ നാല് ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. മുൻവശത്തെ ഗ്ലാസിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ശനിയാഴ്ച രാവിലെ 11:37 ഓടെ ലാൻഡിംഗിന് തീരുമാനിച്ചു. തുടർന്ന് ഉച്ചയ്‌ക്ക് 12:02- ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഏപ്രിൽ ഒന്നിന് ദുബായിലേക്കുള്ള ഫെഡ്എക്സ് വിമാനം പറന്നുയര്‍ന്ന ഉടന്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഫെഡെക്‌സ് എയര്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ പക്ഷി ഇടിക്കുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്‍ഗോ,കൊറിയര്‍ വിമാനമായ ഫെഡെക്‌സ് എയര്‍ പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമായിരുന്നു സംഭവം.
Comments