ധർമ്മടത്ത് മദ്യലഹരിയിൽ മദ്ധ്യവയസ്‌കയോട് മോശമായി പെരുമാറി സിഐ; നിലത്ത് പിടിച്ചു തള്ളി; ലാത്തി വീശി ഭയപ്പെടുത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധർമ്മടത്ത് മദ്യലഹരിയിൽ മദ്ധ്യവയസ്‌കയോട് മോശമായി പെരുമാറി സിഐ; നിലത്ത് പിടിച്ചു തള്ളി; ലാത്തി വീശി ഭയപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 03:18 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ധർമ്മടം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ അമ്മയ്‌ക്കും സഹോദരനുമെതിരെ സിഐ അപമര്യാദയായി പെരുമാറി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പോലീസ് കസ്റ്റഡിയിലെടുത്ത മകൻ അനിൽ കുമാറിനെ ജാമ്യത്തിലിറക്കാൻ എത്തിയതായിരുന്നു മദ്ധ്യവയസ്‌ക.

അനിലിന്റെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയെന്ന പരാതിയെ തുടർന്നാണ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മകനെ ജാമ്യത്തിൽ എടുക്കാൻ എത്തിയ അമ്മയോട് സിഐ വളരെ ഉച്ചത്തിൽ സംസാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തു. അനിൽകുമാറിന്റെ അമ്മയെ ഇയാൾ പിടിച്ചു തള്ളിയതായും ആരോപണമുണ്ട്. നിലത്തുവീണ അനിലിന്റെ മാതാവിനോട് എഴുന്നേറ്റ് പോകാൻ പറയുന്നതായി ദൃശ്യങ്ങളിൽ കാണാം. സ്റ്റേഷന് പുറത്തിറങ്ങിയാണ് സ്മിതേഷ് ഇരുവരോടും ദേഷ്യപ്പെടുന്നത്. അടിക്കാനായി ലാത്തി വീശുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവം വളരെ മോശം അന്തരീക്ഷത്തിലേക്ക് നീങ്ങിയപ്പോൾ സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും സ്മിതേഷ് വഴങ്ങിയില്ല. നിലത്ത് കിടക്കുന്ന സ്ത്രീയെ എടുത്തുകൊണ്ട് പോയില്ലെങ്കിൽ എല്ലാവരെയും ചവിട്ടും എന്നാണ് സ്മിതേഷ് ആക്രോശിച്ചു. അനിലിന്റെ മാതാവ് ഒരു ഹൃദ്രോഗിയാണെന്ന് സമീപം നിന്നവർ പറഞ്ഞെങ്കിലും ഇയാൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല. ഇവരോട് മോശം വാക്കുകൾ പ്രയോഗിച്ചതായും ഇവർവന്ന വാഹനത്തിന്റെ ചില്ല് ലാത്തി ഉപയാഗിച്ച് തല്ലി തകർത്തതായും പരാതിയുണ്ട്.

എന്തിനാണ് തന്നെ പോലീസ് പിടികൂടിയതെന്ന് തനിക്ക് അറിയില്ലെന്ന് അനിൽ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.’അമ്മയെയും ഒപ്പമുണ്ടായിരുന്ന മരുമകനെയും പെങ്ങളെയും അടിച്ചു. സംസാരിക്കാനൊന്നും നിന്നില്ല. ലാത്തികൊണ്ട് അടിയായിരുന്നു’. ധർമ്മടം സ്റ്റേഷനിൽനിന്ന് എടക്കാട് സ്‌റ്റേഷൻ പരിധിയിൽ വന്നാണ് തന്നെ പിടികൂടിയതെന്നും അനിൽ പറഞ്ഞു. കാരണം അന്വേഷിച്ചപ്പോൾ പിന്നീട് പറയാം എന്നായിരുന്നു സിഐ മറുപടി നൽകിയത്. സ്റ്റേഷനിൽ എത്തിയതും സിഐ തന്നെ മർദ്ദിച്ചെന്നും അനിൽ പറഞ്ഞു. അമ്മയെ സി.ഐ താഴേയ്‌ക്ക് തള്ളിയിട്ടു. വനിതാ പോലീസ് തടുത്തിട്ടും അദ്ദേഹം നിൽക്കുന്നില്ലായിരുന്നു. സംഭവത്തിൽ തലശ്ശേരി എ.എസ്.പിയ്‌ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അനിൽകുമാർ പറഞ്ഞു. സംഭവത്തിൽ സിഐ സ്മിതേഷിനെ സസ്‌പെൻഡ് ചെയ്തു.

Tags: KannurSHOkerala
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies