രാഹുൽ ഗാന്ധിയുടെ ദേശീയ ഐക്യം എന്ന ആഹ്വാനത്തെ പരിഹസിച്ച് അനിൽ കെ ആന്റണി. രാഹുൽ ദേശീയ ഐക്യം തേടുമ്പോൾ പാർട്ടിയിൽ നിന്നും ഡസൻ കണക്കിന് നേതാക്കളും നിയമസഭാംഗങ്ങളും നിന്ന് കൂട്ട പലായനത്തിന് തുടക്കമിട്ടിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി വിട്ട താനുള്ളപ്പെടെയുള്ളവർ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിന്റെ വാർത്ത പങ്കുവെച്ചാണ് ട്വീറ്റ് ചെയ്തിരുക്കുന്നത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ആഹ്വാനത്തോട് പ്രതികരിച്ചതുപോലെ, കോൺഗ്രസ് നേതാക്കൾ ദേശീയ ഐക്യത്തിനായി പാർട്ടിയിൽ നിന്ന് കൂട്ട പലായനം ആരംഭിച്ചു.
എന്നാണ് അനിൽ ആന്റണി ട്വീറ്റ് ചെയ്തത്.
മുൻ കേരള മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ അംഗത്വം സ്വീകരിച്ചത് കേരളാ രാഷ്ട്രീയത്തിൽ വലിയ ചർച്ചാ വിഷയമായിരുന്നു.
Comments