മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമയായ മലൈക്കോട്ടെ വാലിബന്റെ ഫസ്റ്റ് ലുക്ക് സമൂഹമാദ്ധ്യമങ്ങളിൽ ട്രെന്‍ഡിങയതിന് പിന്നാലെ ആരാധകർക്ക് സ്‌പെഷ്യല്‍ സമ്മാനം നേടാനുള്ള അവസരം ഒരുക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ മെറ്റല്‍ പോസ്റ്ററുകള്‍ ഫാന്‍സിനു സ്വന്തമാക്കാം. ലേലത്തിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.
പോളിഗോണ്‍ ബ്ലോക്ക് ചെയിന്‍ വഴി വെരിഫൈ ചെയ്ത 25 മെറ്റല്‍ പോസ്റ്ററുകൾ സ്വന്തമാക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്. മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഗെയിം ചേഞ്ചിങ് ഇനിഷേറ്റിവ് നടപ്പിലാക്കുന്നത്. rootfor.xyz എന്ന ലിങ്കില്‍ നിന്നും പ്രേക്ഷകര്‍ക്ക് മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യല്‍ ബിഡിങ്ങില്‍ പങ്കാളികളാകാം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചതിനൊപ്പം കോണ്ടസ്റ്റിന്റെ ലിങ്ക് നടൻ മോഹന്‍ലാല്‍ തന്നെ കമന്റില്‍ പിന്‍ ചെയ്തു.
തോളിലൂടെ വടം ഇട്ട് വലിക്കുന്ന അതിശക്തനായ ഒരു യോദ്ധാവായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാലിനെ കാണാൻകഴിയുന്നത്. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ റീ ട്വീറ്റ് ചെയ്യപ്പെട്ട മോളിവുഡ് സിനിമ പോസ്റ്റർ എന്ന ഖ്യാതിയും വാലിബനാണ് സ്വന്തം. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിര്‍മ്മാണം. രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെന്നൈ ഷെഡ്യൂളിനായുള്ള ഒരുക്കത്തിലാണ് സംഘം. മോഹന്‍ലാലിനൊപ്പം മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠ രാജന്‍, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
Comments