കോഴിക്കോട് : കാലം ആഗ്രഹിക്കുന്ന പദ്ധതി കെ റെയില്‍ ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ് . ഭാവി തലമുറ ആഗ്രഹിക്കുന്ന പദ്ധതിയാണിത് . അവകാശത്തിന് അനുസരിച്ച് കേരളത്തിന് ട്രെയിനുകള്‍ ലഭിക്കുന്നില്ല. വന്ദേഭാരത് സില്‍വര്‍ലൈനിന് ബദലാകില്ല. കേരളത്തിലേക്ക് പുതിയ ട്രെയിന്‍ വരുന്നത് സന്തോഷകരമായ കാര്യമാണ്. വളരെ വൈകിയാണ് ഒരു പുതിയ ട്രെയില്‍ കിട്ടിയത്. എന്നാല്‍, പുതിയ ട്രെയിന്‍ വന്നു, അതുകൊണ്ട് എല്ലാമായയെന്ന പ്രചരണം ശരിയല്ല. കൃത്രിമമായി സന്തോഷം പ്രചരിപ്പിക്കാനുള്ള ശ്രമത്തിനുപിന്നില്‍ ചില താത്പര്യങ്ങളുണ്ട് .
‘ഗോവിന്ദന് മാഷ് പറഞ്ഞത് വളരേ ശരിയായ കാര്യമാണ്. റെയില്‍വേ ലൈനിലെ വളവുകള്‍ നിവര്‍ത്താന്‍ ചുരുങ്ങിയത് പത്ത് മുതല്‍ 20 വര്‍ഷം വരെ എടുക്കുമെന്നാണ് പലരും പറയുന്നത്. അതൊരു യാഥാര്‍ഥ്യമാണ്. സില്‍വര്‍ലൈന്‍ വന്നാല്‍ വളരേ വേഗത്തില്‍ കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് എത്താന്‍ സാധിക്കും. വളവുകള്‍ നിവര്‍ത്തിയാല്‍ വന്ദേഭാരത് ട്രെയിന്‍ ഓടുന്നതിനേക്കാള്‍ വേഗത്തില്‍ സില്‍വര്‍ലൈനില്‍ എത്താന്‍ സാധിക്കും. അതാണ് ഗോവിന്ദന് മാഷ് പറഞ്ഞത് , കുടുംബശ്രീയിലുള്പ്പടെയുള്ളവര്ക്ക് ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് അപ്പം കൊണ്ടുപോയി വിറ്റ് തിരിച്ച് പെട്ടെന്ന് തന്നെ എത്താന്‍ പറ്റുന്ന സാഹചര്യമുണ്ടാവും. വന്ദേഭാരത് ട്രെയിനില്‍ പോയാല്‍ അപ്പം കേടാവും എന്ന് മാഷ് പറഞ്ഞത് വളരെ ശരിയാണ്, വസ്തുതയാണ്’, മുഹമ്മദ് റിയാസ് പറഞ്ഞു.
Comments