വാഷിംഗ്ടൺ: യുഎസ് വ്യോമാക്രമണത്തിൽ സിറിയയിലെ ഐഎസ് തലവൻ അബ്ദുൽ ഹാദി മുഹമ്മദ് അൽ ഹാജി അലി കൊല്ലപ്പെട്ടു. ഇയാളെ കൂടാതെ, മറ്റ് രണ്ട് തീവ്രവാദികളും അക്രമണത്തിൽ കൊല്ലപ്പെട്ടു.
പശ്ചിമേഷ്യ,യൂറോപ്പ് എന്നീ രാജ്യങ്ങളിൽ വലിയ തീവ്രവാദ ആക്രമണങ്ങൾക്ക് ഇയാൾ പദ്ധതിയിട്ടിട്ടുണ്ടായിരുന്നു. ഇതിന്റെ ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് യുഎസ് നടപടി. സിറിയ, ഇറാഖ് കൂടാതെ നിരവധി മേഖലകളിൽ ഭീകരാക്രമണം നടത്താൻ ഐഎസ് ആസൂത്രണം നടത്തുന്നതായി യുഎസ് സെൻട്രൽ കമ്മാൻഡ് ജനറൽ മൈക്കിൾ കുർല അറിയിച്ചു.
സിറിയയുടെയും ഇറാഖിന്റെയും വിവിധ മേഖലകൾ ഇസ്ലാമിക് ഭീകരരുടെ കീഴിലായിരുന്നു. ഇതേ തുടർന്ന് ഇരു രാജ്യങ്ങളിലും ഭീകരാക്രമണങ്ങൾ തുടർക്കാഴ്ചയായിരുന്നു.
Comments