തെക്കൻ കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാഭ്യാസത്തെ അട്ടിമറിക്കാൻ മത മൗലികവാദികളുടെ നീക്കം; പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന് പ്രചാരണം; സർക്കാരിനെ സമ്മർദ്ദത്തിലാക്കി എയ്ഡഡ് ബാച്ചുകളും അധ്യാപക തസ്തികകളും അനർഹർക്ക് അഡ്മിഷനും സംഘടിപ്പിക്കാനുമുള്ള നീക്കം പുറത്ത്
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തെക്കൻ കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാഭ്യാസത്തെ അട്ടിമറിക്കാൻ മത മൗലികവാദികളുടെ നീക്കം; പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന് പ്രചാരണം; സർക്കാരിനെ സമ്മർദ്ദത്തിലാക്കി എയ്ഡഡ് ബാച്ചുകളും അധ്യാപക തസ്തികകളും അനർഹർക്ക് അഡ്മിഷനും സംഘടിപ്പിക്കാനുമുള്ള നീക്കം പുറത്ത്

Janam Web Desk by Janam Web Desk
Apr 18, 2023, 01:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അദ്ധ്യായന വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തെ ഹയർ സെക്കന്ററി അഡ്മിഷനും ഭൂമിശാസ്ത്രപരമായ അനുപാതവും അട്ടിമറിക്കാൻ മത തീവ്രവാദികൾ ശ്രമം തുടങ്ങി.തെക്കൻ കേരളത്തിലെ സ്‌കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു എന്നുള്ള വ്യാജ പ്രചാരണം അഴിച്ചു വിട്ടാണ് ഈ ശ്രമം. മലബാറിലേക്ക് കൂടുതൽ സീറ്റുകൾ അനുവദിപ്പിക്കാനും തെക്കൻ കേരളത്തിലെ സീറ്റുകൾ വെട്ടിക്കുറപ്പിക്കാനുമുള്ള ഗൂഢ നീക്കമാണ് ഇതിനു പിന്നിൽ എന്ന് സംശയം.

വസ്തുതകളുമായി പുലബന്ധം പോലുമില്ലാതെ ‘സർക്കാർ എയ്ഡഡ് മേഖലകളിലായ് 108 സ്‌കൂളുകളിൽ പകുതിയിലുമധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നെന്നും , ഇതിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ കൂടുതൽ സീറ്റുകളും വെറുതെ കിടക്കുന്നതായും ആണ് മത മൗലികവാദികളുടെ പ്രചാരണം. കോട്ടയം പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ പുരോഗതിയെ തകർക്കുക എന്ന് പ്രത്യേകം ലക്ഷ്യമിടുന്ന ഇവർ ഇവിടെ ‘പകുതിയിൽ താഴെ മാത്രം കുട്ടികൾ പഠിക്കുന്ന 22 സ്‌കൂളുകളാണ് ഉള്ളത്’ എന്ന് പ്രചരിപ്പിക്കുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളെയും ഇവർ ലക്ഷ്യമിടുന്നു. ഇവിടുത്തെ 15 സ്‌കൂളുകളിൽ പകുതി സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ് എന്നാണ് പ്രചാരണം.

തെക്കൻ കേരളത്തിലെ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇവിടുത്തെ ഗ്രാമ പ്രദേശങ്ങളിലെ സ്‌കൂളുകളിലെ ഏതാനും ചില കുറവുകളെ ഇവർ പർവ്വതീകരിച്ചു കാണിക്കുന്നു.

ഇങ്ങനെ വ്യാജപ്രചരണം നടത്തി തെക്കൻ ജില്ലകളിൽ ഹയർ സെക്കന്ററി ബാച്ചുകൾ കുറപ്പിക്കാനുള്ള ഗൂഢ നീക്കമാണ് മത തീവ്രവാദ ശക്തികളുടേത്. അതിനായി ഇവർ മലബാറിൽ സീറ്റുകൾ കുറവാണ് എന്നുള്ള വാദം ഉയർത്തുന്നു. ഉദാരമായി മാർക്കുകൾ നൽകുന്നതിന്റെ ഫലമായി മലബാർ മേഖലയിൽ പത്താം ക്ലാസ് എന്ന കടമ്പ കുറഞ്ഞമാർക്കിന് കടക്കുന്ന കുട്ടികളുടെ എണ്ണം മലബാർ മേഖലയിൽ കൂടുതലാണ്. അങ്ങനെ വരുമ്പോൾ പത്താം ക്ലാസ്സ് പാസായ ധാരാളം പേർക്ക് സർക്കാർ ക്വൊട്ടയിൽ അഡ്മിഷൻ ലഭിക്കുന്നില്ല. വസ്തുത ഇതായിരിക്കെ മലബാറിൽ പത്താം ക്ളാസ് പാസാകുന്നവരുടെ എണ്ണവും ഹയർ സെക്കന്ററി സീറ്റുകളും തമ്മിലുള്ള വ്യത്യാസത്തിനേ തന്ത്ര പൂർവ്വം അവതരിപ്പിച്ചു കാര്യം നേടാൻ ശ്രമിക്കകയാണ് ഇവർ. മലബാറിലെ പഠനത്തിൽ പിന്നോക്കമായ വിദ്യാർത്ഥികളെയും കൂടി സർക്കാർ സീറ്റിൽ അഡ്മിഷൻ തരപ്പെടുത്തുന്നതിനുള്ള ഗൂഢ ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിൽ.ഇത് കൂടാതെ ആ വിഭാഗത്തിന്റ മാനേജ്‌മെന്റിലുള്ള എയ്ഡഡ് സ്‌കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിക്കപ്പെടുന്നത് കൊണ്ട് ലഭിക്കുന്ന തസ്തികകളിലും ഇവർ കണ്ണ് വെക്കുന്നു.

ഇങ്ങിനെ വന്നാൽ തെക്കൻ കേരളത്തിൽ അധ്യാപകർക്ക് തസ്തിക നഷ്ടം വരുമെന്നും മലബാറിൽ അത് കൂടും എന്നും മത തീവ്രവാദികൾ കണക്കു കൂട്ടുന്നു. അതുകൊണ്ടു തന്നെ ഇത്തരം കുപ്രചാരണങ്ങളെ അധ്യാപകർ ചെറുക്കുന്നുണ്ട്.തെക്കൻ മേഖലകളിലെ ബാച്ചുകൾ വെട്ടിക്കുറച്ചാൽ ഗ്രാമീണ-ആദിവാസി മേഖലകളിലെ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന വസ്തുത അദ്ധ്യാപകർ പങ്കു വെക്കുന്നു.

എന്നിരുന്നാലും ഇത്തവണ തെക്കൻ മഖലയിൽ അഡ്മിഷൻ നടക്കാത്തതോ കൊഴിഞ്ഞു പോയതോ ആയ സീറ്റുകൾ ‘അധികം വന്നത് ‘ ലേബലോടെ മലബാർ മേഖലയിലേക്ക് മാറ്റുന്നതിനുള്ള സമ്മർദ്ദം മതമൗലിക ശക്തികളുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. ശാസ്ത്രീയമായ യാതൊരു പഠനവും നടത്താതെ കൊച്ചി തിരുവിതാംകൂർ ഭാഗത്തെ സീറ്റുകൾ വെട്ടിക്കുറക്കുകയും മലബാറിൽ അധിക സീറ്റുകൾ ധാരാളമായി അനുവദിക്കുകയും ചെയ്താൽ തെക്കൻ കേരളം വിദ്യാഭ്യാസപരമായി പിന്നോക്കം പോകുകയും മലാബാറിലെ അനര്ഹര്ക്ക് പോലും അഡ്മിഷൻ ലഭിക്കുകയും ചെയ്യും. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് മത മൗലിക വാദ ശക്തികളുടെ ഈ ഗൂഢ ശ്രമം.

ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടും ഈ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞും മാത്രമേ ഈ വിഷയത്തിൽ ശാസ്ത്രീയമായ പഠനം പോലും നടത്തുന്നതിനുള്ള തീരുമാനം എടുക്കാവൂ എന്നാണ് അധ്യാപകർ അഭിപ്രായപ്പെടുന്നത്. ശാസ്ത്രീയമായ പഠനത്തിന് തീരുമാനമെടുത്താൽ ആ പഠനവും പഠന റിപ്പോർട്ടും മതമൗലികവാദ ലോബി ചില മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് അട്ടിമറിക്കും എന്ന് അധ്യാപകർ ഭയപ്പെടുന്നു. ആയതിനാൽ ഹയർ സെക്കന്ററി അഡ്മിഷനിൽ തെക്കൻ കേരളത്തിലെ സീറ്റുകൾ കുറയ്‌ക്കുകയോ മലബാറിലെ സീറ്റുകൾ വര്ധിപ്പിക്കുകയോ ചെയ്യുന്ന ഏതൊരു നടപടിയും തുറന്ന ചര്ച്ചകള്ക്ക് ശേഷം മാത്രമേ തുടക്കമിടാൻ പാടുള്ളൂ എന്നാണ് അധ്യാപകരുടെ വാദം.

Tags: educationkerala
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

രോ​ഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കും

ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആചാരം; ചരിത്രപ്രസിദ്ധമായ ഏവൂർ സംക്രമ വള്ളംകളി വ്യാഴാഴ്ച

ഓണം, ക്രിസ്മസ് അവധി വെട്ടിച്ചുരുക്കുക; മധ്യവേനലവധിയിൽ ക്ളാസുകൾ; സ്കൂൾ സമയം 4.30 വരെയാക്കുക; വിചിത്രമായ നിർദ്ദേശങ്ങളുമായി സമസ്ത

Latest News

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

പരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോൺ​ഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്

ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ; സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു

താന്‍ മരിച്ചാൽ അതിന് ഉത്തരവാദി അയാളും കുടുംബവും; പരാതി മുഖ്യമന്ത്രിയും ഡിജിപിയും അവ​ഗണിച്ചു; എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചതായി വിവരം

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

ഗർഭിണിയുടെ വയറ്റിലും മയക്കുമരുന്ന് ക്യാപ്സ്യൂളുകൾ; ശരീരത്തിനുള്ളിൽവച്ച് പൊട്ടിയാൽ ഉടനടി മരണം; ലഹരി കടത്തിന്റെ ഞെട്ടിക്കുന്ന രീതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies