മുംബൈ: പ്രായപൂർത്തിയാകാത്ത കാമുകിയെ പരസ്യമായി മർദ്ദിച്ച് കാമുന്റെ രണ്ട് വർഷത്തെ തടവ് ശിക്ഷ നീക്കി ബോംബെ ഹൈക്കോടതി. പ്രതിയുടെ ശിക്ഷ നീക്കിയ കോടതി ഒരു സ്ത്രീയുടെ അന്തസ്സ് എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞു. സംശയാതീതമായി കേസ് സ്ഥാപിക്കുന്നതിനാൽ മാത്രമാണ് ശിക്ഷ നീക്കിയതെന്നും കോടതി അറിയിച്ചു.
2022 ഫെബ്രുവരി 5- നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ പെൺകുട്ടിയും പ്രതിയും തമ്മിൽ പ്രണയ ബന്ധത്തിലായിരുന്നു. എന്നാൽ കാമുകൻ മറ്റൊരു കേസിൽ ഒരു വർഷമായി ജയിലിൽ കഴിയുന്നുണ്ടെന്ന് അറിഞ്ഞതോടെ പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറൻ ശ്രമിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് പെൺകുട്ടിയെ പ്രണയ ബന്ധത്തിൽ തുടരാൻ വീണ്ടും നിർബന്ധിച്ചു. തുടർന്ന് അവസാനമായി ഒരിക്കൽ കൂടി കാണണമെന്ന് പെൺകുട്ടിയോട് ആവശ്യപ്പെട്ടു. യുവാവിന്റെ താല്പര്യമനുസരിച്ച് സുഹൃത്തുമായി സംസാരിക്കാനെത്തിയ പെൺകുട്ടിയോട് യുവാവ് മോശമായി പെരുമാറുകയും പരസ്യമായി തല്ലുകയും ചെയ്തു.
ഇതിനെ തുടർന്ന് നൽകിയ കേസിൽ യുവാവിന് രണ്ട് വർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ, കേസ് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ ലഭിക്കാത്തതിനാൽ യുവാവിന് ശിക്ഷയിൽ നിന്നും മോചനം ലഭിക്കുകയായിരുന്നു.
Comments