മലയാള സിനിമയില്‍ ചില നടീ-നടന്മാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. നിർമ്മാതാക്കളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് ഫെഫ്കയുടെ ആരോപണം. സഹകരിക്കാത്ത താരങ്ങളുടെ പേരുകൾ പിന്നീട് വെളിപ്പെടുത്തുമെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
ചിലര്‍ ഒരേസമയം സിനിമയ്‌ക്ക് ഡേറ്റ് നൽകുന്നു. സിനിമയുടെ എഡിറ്റ് അപ്പപ്പോൾ കാണണമെന്നാണ് മറ്റ് ചിലരുടെ ആവശ്യം. അവരെ മാത്രമല്ല അവർക്ക് വേണ്ടപ്പെട്ടവരെയും എഡിറ്റ് കാണിക്കണം എന്ന നിർബന്ധം പിടിക്കുകയും ചെയ്യുന്നുവെന്ന് ബി. ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി. പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങൾക്കൊപ്പാണ് ഫെഫ്ക്ക നിലകൊള്ളുക. നിർമ്മാതാക്കളുടെ സംഘടനയ്‌ക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും ബി. ഉണ്ണികൃഷ്‍ണൻ അറിയിച്ചു.
നടീ-നടന്മാരുടെ ആവശ്യമനുസരിച്ച് വിഷ്വൽ റീ എഡിറ്റ് ചെയ്യാൻ പറയുന്നു. ഇത്തരം ആവശ്യങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് സംവിധായകര്‍ക്ക് ഉണ്ടാക്കുന്നത്. ഇത്തരത്തിൽ സഹകരിക്കാതെ പ്രവർത്തിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്ന് പിന്നീട് വ്യക്തമാക്കുമെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
Comments