ന്യൂ ദൽഹി: കേരളത്തിന് നരേന്ദ്ര മോഡി സർക്കാർ നൽകുന്ന വിഷുക്കൈനീട്ടങ്ങൾ തുടരുകയാണ്. കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര മന്ത്രി വി മുരളീധരനും കൂടി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ വികസനപദ്ധതികളുടെ പെരുമഴയാണ് ഉണ്ടായത്.
നിലവിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മാത്രം എന്ന് പ്രതീക്ഷിച്ചിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് കാസർകോട് വരെ ഓടുമെന്ന് കേന്ദ്ര റയിൽവേ മന്ത്രി അസന്നിഗ്ധമായി വ്യക്തമാക്കി. വന്ദേഭാരത് എക്സ്പ്രസ്സിന്റെ സ്പീഡിന് ആവശ്യമായ രീതിയിൽ കേരളത്തിലെ റയിൽവേ ലൈനുകൾ നവീകരിക്കും.ഈ പദ്ധതി രണ്ടു ഘട്ടങ്ങൾ കൊണ്ട് പൂർത്തിയാക്കും. ഇതിനായി 381 കോടി രൂപ റേയിൽ വികസനത്തിന് അംഗീകരിച്ചു.വന്ദേഭാരത് വരില്ലെന്ന് പ്രചരണം നടത്തിയവർക്ക് ഉള്ള മറുപടിയാണിത് എന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം നഗരത്തിനു പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടുള്ള വികസന പദ്ധതികളാണ് റയിൽവേ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ഇതിനായി നേമം ,കൊച്ചുവേളി ടെർമിനലുകൾ വികസിപ്പിക്കുകയും തിരുവനന്തപുരത്തെ തിരക്ക് കുറക്കുകയും ചെയ്യും.116 കോടി രൂപയാണ് ഈ ഇനത്തിലേക്കു പ്രാഥമികമായി അനുവദിച്ചത്.
കേരളത്തിലെ റയിൽവേ പാളങ്ങളുടെ വളവുകൾ നിവർത്തും. വർക്കല റയിൽവേ സ്റ്റേഷനിൽ വൻ വികസനം കൊണ്ടുവരും.ഇതിനായി 170 കോടി രൂപ അനുവദിക്കും.
വന്ദേ ഭാരത് എക്സ്പ്രസ്സ് വരില്ല എന്ന് പ്രചാരണം നടത്തിയ ഇടതു വലത് മുന്നണികളെ കേന്ദ്ര മന്ത്രി വിമർശിച്ചു.
Comments