വിരട് കൊഹ്ലിയുടെ മകളെ ഡേറ്റിംഗിന് ക്ഷണിച്ച ആരാധകനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം. മകൾ വാമികയെയാണ് ആരാധകൻ ഡേറ്റിംഗിന് വിളിച്ചത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെയാണ് സംഭവം. മത്സരം കണ്ടുകൊണ്ട് നിന്ന് ഗാലറിയിൽ നിന്ന് കൊച്ചുകുട്ടി ഡേറ്റിംഗ് സമ്മതാണാമോ എന്നുള്ള പ്ലക്കാർഡ് ഉയർത്തിക്കാട്ടുകയായിരുന്നു. കുട്ടി പ്ലക്കാർഡും പിടിച്ച് നിൽക്കുന്ന ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ പ്രതിഷേധത്തിന് തുടക്കമിട്ടു.
വിഷയത്തിൽ നിരവധിപേർ കുട്ടിയെയും മാതാപിതാക്കളെയും വിമർശിച്ച് എത്തി. കുട്ടിയുടെ രക്ഷിതാക്കൾക്ക് നേരേയാണ് പ്രതിഷേധം കനക്കുന്നത്. അവരുടെ പ്രവൃത്തി ശരിയല്ലെന്നാണ് സംഭവത്തിൽ പലരുടെയും വിമർശനം. നിയമ നടപടി സ്വീകരിക്കണം എന്നും ആവശ്യമുയരുന്നുണ്ട്. രക്ഷിതാക്കൾ ഉദ്ദേശിച്ചത് കുട്ടിക്ക് മനസ്സിലായിട്ടില്ലെന്നും കുട്ടികളെ കൊണ്ട് ഇത്തരത്തിൽ ചെയ്യുക്കുകയായിരുന്നും വിമർശനം ഉയരുന്നുണ്ട്.
Comments