തിരുവനന്തപുരം: ഏപ്രിൽ 26 ന് പ്രധാനമന്ത്രി തിരുവനതപുരത്ത് ഫ്ലഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ദിന സർവീസിന്റെ ഷെഡ്യൂൾ റയിൽവേ പുറത്തിറക്കി.ഉദ്ഘാടന ദിവസം 16 സ്റ്റേഷനുകളിൽ സ്വീകരണം നൽകും. വന്ദേഭാരത് എക്സ്പ്രസ്സ് സ്ഥിരമായി സർവീസ് നടത്തുമ്പോൾ 8 സ്റ്റോപ്പുകളാണ് ഉള്ളത്. എന്നാൽ ഉദ്ഘാടന ദിവസത്തേക്ക് മാത്രം 16 സ്റ്റോപ്പുകളാണ് തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 10 .30 പുറപെടുന്ന ട്രയിൻ രാത്രി 9.15 ന് കാസർകോഡ് എത്തുന്ന രീതിയിലാണ് ഇപ്പോൾ ഉദ്ഘാടന ദിന സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കൊല്ലം, കായംകുളം,ചെങ്ങന്നൂർ തിരുവല്ല, കോട്ടയം എറണാകുളം ചാലക്കുടി,തൃശ്ശൂർ, ഷൊർണൂർ, തിരൂർ കോഴിക്കോട് തലശ്ശേരി കണ്ണൂർ പയ്യന്നൂർ എന്നിവിടങ്ങളിലാണ് സ്വീകരണം നൽകുക.
വിശദമായ ടൈം ടേബിൾ ഇതോടൊപ്പമായുള്ള ചാർട്ട് കാണാം.
Comments