മലപ്പുറം : വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് ഇല്ലാത്തത് നീതീകരിക്കാനാവില്ലെന്ന് പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീര്‍. രണ്ടാമത്തെ പരീക്ഷണയോട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ അവഗണയുടെ സൂചന ലഭിച്ചിരുന്നുവെന്നും ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു .
‘രണ്ടാമത്തെ പരീക്ഷണയോട്ടത്തില്‍ തീരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ബന്ധപ്പെടുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണനക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകും.’ ഇ ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വന്ദേഭാരത് എക്സ്പ്രസിന്റെ അന്തിമ പട്ടികയിലാണ് ഷൊര്‍ണ്ണൂര്‍ ഉള്‍പ്പെടുത്തി തിരൂര്‍ സ്റ്റേഷന് ഒഴിവാക്കിയത്. 8 മണിക്കൂര്‍ 5 മിനുറ്റ് കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്തുന്ന തരത്തിലാണ് പുതിയ സമയക്രമം
Comments