പ്രതിഫലം കൂട്ടിചോദിക്കുന്നവർ വീട്ടിലിരിക്കത്തെയുള്ളൂ; ഒരു നടനെയും ഇവിടെ ആർക്കും ആവശ്യമില്ല; ഇതൊരു മുന്നറിയിപ്പാണ്: സുരേഷ് കുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രതിഫലം കൂട്ടിചോദിക്കുന്നവർ വീട്ടിലിരിക്കത്തെയുള്ളൂ; ഒരു നടനെയും ഇവിടെ ആർക്കും ആവശ്യമില്ല; ഇതൊരു മുന്നറിയിപ്പാണ്: സുരേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 12:59 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലെ അഭിനേതാക്കൾ എല്ലാം വലിയ തുകയാണ് പ്രതിഫലമായി ചോദിക്കുന്നതെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. നിവൃത്തിക്കേട് കൊണ്ടാണ് ഇക്കാര്യം പൊതുവേദിയിൽ തുറന്നു പറയുന്നതെന്നും വായിൽ തോന്നിയ തരത്തിൽ പ്രതിഫലം ചോദിക്കുന്നവർ ഇനി വീട്ടിൽ ഇരിക്കേണ്ടി വരുമെന്നും സുരേഷ് കുമാർ താക്കീത് നൽകി. നാദിർഷ സംവിധാനം ചെയ്യുന്ന ‘സംഭവം നടന്ന രാത്രിയിൽ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംഭവം നടന്ന രാത്രിയിൽ എന്ന സിനിമയ്‌ക്ക് എല്ലാവിധ ആശംസകളും നേരുന്നു. നാദിർഷയുടെ എല്ലാ സിനിമകളും ഹിറ്റാണ്. അതുപോലെ തന്നെ ഈ ചിത്രം വലിയ ഹിറ്റാകട്ടെ. ഒരു കാര്യം നിർമ്മാതാവ് എന്ന നിലയിൽ പറയാനുണ്ട്. ഇന്ന് സിനിമയുട ചിലവ് വല്ലാതെ കൂടിക്കൊണ്ടിരിക്കുകയാണ്. വായിൽ തോന്നിയത് കോതയ്‌ക്ക് പാട്ട് എന്ന തരത്തിലാണ് താരങ്ങൾ എല്ലാം ഇന്ന് പ്രതിഫലം ചോദിക്കുന്നത്. അതൊന്നും കൊടുക്കാൻ പറ്റാവുന്ന രീതിയിൽ മലയാള സിനിമ വളർന്നിട്ടില്ല. അങ്ങനെ ചോദിക്കുന്നവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളായിരിക്കും ഇനി വരിക’.

‘വായിൽ തോന്നിയ തരത്തിൽ പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കി കൊണ്ടായിരിക്കും ഇനി സിനിമ എടുക്കാൻ പോകുന്നത്. ഇത്ര ബഡ്ജറ്റിൽ കൂടുതൽ ഇല്ലാത്തവരെ ഇനി ഒഴിവാക്കും. ഉടനെ തന്നെ അത് നടപ്പാക്കും. ഇതൊരു മുന്നറിയിപ്പായി പറയുന്നതാണ്. ചോദിക്കുന്നത് ന്യായമായിട്ടാവണം, അന്യായമായിട്ട് ചോദിക്കരുത്. നിർമ്മാതാവ് മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. അതെല്ലാവരും മനസ്സിലാക്കണം. ഒരു നടനെയും ഇവിടെ ആർക്കും ആവശ്യമില്ല. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. ഇനി പ്രതിഫലം കൂട്ടിചോദിക്കുന്ന നടന്മാരെല്ലാം ചുമ്മാ വീട്ടിലിരിക്കത്തെയുള്ളൂ’- എന്ന് സുരേഷ് കുമാർ പറഞ്ഞു.

Tags: suresh kumarproducer
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies