ബെംഗളൂരു: ‘സീറോ ഷാഡോ ഡേ’ എന്ന അപൂർവ്വ ആകാശപ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12: 17-ഓടെയാണ് ഈ പ്രതിഭാസം നടക്കുന്നത്. സൂര്യൻ നേരിട്ട് തലയക്ക് മുകളിൽ വരുന്നതോടെ നിഴൽ റഫറൻസ് വസ്തുവിൽ തന്നെ പതിക്കുന്നു.
ഉച്ചയ്ക്ക് 12:17 ഓടെ സുര്യൻ തലയ്ക്കുമുകളിലായിരിക്കുന്നതോടെ ലംബമായ റഫറൻസ് വസ്തുവിന് നിഴൽ ഉണ്ടായിരിക്കില്ലെന്ന് അസോസിയേഷൻ ഓഫ് ബാംഗ്ലൂർ അമച്വർ ജ്യോതിശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ഭൂമധ്യരേഖയ്ക്ക് സമീപം, വർഷത്തിൽ രണ്ടുതവണ നടക്കുന്ന ഒരു ആകാശ പ്രതിഭാസമാണിത്. ഈ പ്രതിഭാസം നിലവിലില്ലാത്ത ദിവസങ്ങളിൽ സൂര്യൻ വടക്കുഭാഗത്തേക്കോ തെക്കുഭാഗത്തെക്കോ ചെറുതായി സഞ്ചരിക്കുന്നു.
ഈ പ്രതിഭാസത്തിൻെരറ സ്മരണയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് പൊതുപ്രഭാഷണമുൾപ്പെടെയുള്ള ചടങ്ങുകൾ സംഘടിപ്പിക്കും. ലംബമായ വസ്തുക്കളുടെ മാറികൊണ്ടിരിക്കുന്ന നിഴലിന്റെ നീളം, ഈ അളവുകൾ ഉപയോഗിച്ച് ഭൂമിയുടെ വ്യാസം അളക്കുകയും ചെയ്യും. ആസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, അടുത്ത തവണ ഈ പ്രതിഭാസം ഓഗസ്റ്റ് 18 ന് ബെംഗളൂരുവിൽ നടക്കും.
Comments