തൃശൂർ: നീണ്ട നാളത്തെ പ്രണയത്തിന് സാഫല്യം. മലയാളി യുവാവിന് സ്വന്തമായി റഷ്യൻ വധു. തണ്ടൻ വീട്ടിൽ ഹിരൺ ദത്തിന്റെ മകൻ ജെതിൻ ദത്താണ് റഷ്യൻ യുവതിയായ കരീനയെ വിവാഹം ചെയ്തത്. ഇരുവരും ഒന്നിച്ച് ജോലി ചെയ്യുന്നവരാണ്. ദുബായിലെ ഹുവായ് ചൈനീസ് കമ്പനിയിൽ സോളാർ എനർജി എക്സ്പേർട്ട് ഉദ്യോഗസ്ഥനാണ് ജെതിൻ. അതേ കമ്പനിയിൽ തന്നെ ഇന്റർനാഷണൽ മാർക്കറ്റിംഗിന്റെ ചുമതല വഹിക്കുന്ന ജീവനക്കാരിയാണ് കരീന.
കഴിഞ്ഞ ദിവസം തളിക്കുളത്ത് നടന്ന ചടങ്ങിൽ കരീന കേരളീയ വേഷമായ സാരിയിൽ തിളങ്ങിയാണ് വിവാഹ വേദിയിലെത്തിയത്. കരീനയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കുചേരുന്നതിനായി എത്തിയിരുന്നു.
Comments