ദിസ്പൂർ: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള സർക്കാർ സംരംഭമായ ഗുണോത്സവ് 2023-ന്റെ ഫലങ്ങൾ അസം മുഖമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ഈ വർഷം ജനുവരി 18-മുതൽ ഫെബ്രുവരി 18-വരെമൂന്ന് ഘട്ടങ്ങളായാണ് ഗുണോത്സവ് 2023 നടത്തിയത്. ഇതിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്താനായി സർക്കാർകാര്യക്ഷമമായി പ്രവർത്തിച്ചു.
മൂന്ന് ഘട്ടങ്ങളായി നടന്ന ഗുണോത്സവിൽ 44, 530 സ്കൂളുകൾ പങ്കെടുത്തു. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ 41.27ലക്ഷം വിദ്യാർത്ഥികളെ ഗുണോത്സവിൽ വിലയിരുത്തി.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിദ്യഭ്യാസ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള സംരംഭമാണ് ഗുണോത്സവ്. ഇതിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്താനായി സർക്കാർ പ്രവർത്തിക്കുന്നു. പഠനം മെച്ചപ്പെടുത്താനുള്ള വഴികളും സ്വീകരിക്കുന്നു.
Comments