ബെംഗളൂരു : കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കർണാടകയിലെ മാണ്ഡ്യയിൽ നടന്ന പൊതു പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മതാധിഷ്ഠിത സംവരണത്തെ തകർക്കും.
ഉത്തർപ്രദേശിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ഒരു കലാപവും നടന്നിട്ടിയില്ല. ഇരട്ട എഞ്ചിനുള്ള സർക്കാരാണ് ഭരണം നടത്തുന്നത്. ആരെയും പ്രീതിപ്പെടുത്തുന്നതിലല്ല ഞങ്ങൾ ശാക്തീകരണത്തിൽ വിശ്വസ്തത പുലർത്തുന്നവരാണെന്ന് യോഗി പറഞ്ഞു. മത അടിസ്ഥാനത്തിലുള്ള സംവരണത്തെ തകർക്കുമെന്ന് യോഗി കൂട്ടിച്ചേർത്തു. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം നടപ്പാകാനാകില്ലെന്നും യോഗി വ്യക്തമാക്കി.
ബിജെപി വിശ്വസിക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ആശയത്തിന് മാത്രമേ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളവെന്നും യോഗി വ്യക്തമാക്കി. കർണാടകയിൽ മെയ് 10-നാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 13-ന് ഫലപ്രഖ്യാപനം നടത്തും.
Comments