പ്രശസ്ത തെക്കൻ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗമായ ഗായകൻ ജിമിനെപ്പോലെയാകാൻ ശസ്ത്രക്രിയകൾ നടത്തിയ കനേഡിയൻ നടന് ദാരുണാന്ത്യം. കനേഡിയൻ ടെലിവിഷൻ സീരിസുകളിൽ വേഷമിട്ട സെയിന്റ് വോൺ കൊളൂച്ചി ആണ് മരിച്ചത്. ജിമിനിയെപ്പോലെയാകുന്നതിന് പന്ത്രണ്ടോളം ശസ്ത്രക്രിയകളാണ് വോൺ നടത്തിയത്. ഏറ്റവും ഒടുവിൽ ചെയ്ത ശസ്ത്രക്രിയയെ തുടർന്ന് അണുബാധയുണ്ടാവുകയും ആരോഗ്യ നില വഷളാവുകയുമായിരുന്നു.
ബിടിഎസിനോടുള്ള അഭിനിവേഷത്തെ തുടർന്ന് സംഗീതരംഗത്ത് ഭാഗ്യം പരീക്ഷിക്കുന്നതിനായി 2019-ലാണ് വോൺ കാനഡിയയിൽ നിന്ന് തെക്കൻ കൊറിയയിലേക്ക് താമസം മാറി. തന്റെ രൂപത്തിൽ വോൺ അതൃപ്തനായിരുന്നു. ജിമിന്റെ ആരാധകാനായിരുന്നതിനാൽ ആ രൂപം ലഭിക്കുന്നതിനായി നിരവധി ശസ്ത്രക്രിയകളണ് വോൺ നടത്തിയത്. മൂക്ക്, പുരികം, താടിയെല്ല്, ചുണ്ട് തുടങ്ങി മുഖത്തെ പല ഭാഗങ്ങളിലും വോൺ ശസ്ത്രക്രിയകൾ നടത്തി. ഏകദേശം 2.2 ലക്ഷം ഡോളറാണ് വോൺ ശസ്ത്രക്രിയയ്‌ക്ക് വേണ്ടി ചെലവഴിച്ചത്.
പ്രെറ്റി ലൈസ് എന്ന പേരിൽ ഒരു കൊറിയൻ ഡ്രാമയിൽ വോൺ അഭിനയിച്ചിട്ടുണ്ട്. ഡിസംബറിലായിരുന്നു ചിത്രീകരണം പൂർത്തിയായത്. അമേരിക്കയിലെ ഒരു ചാനലിൽ ഇത് സംപ്രേഷണം ചെയ്യാൻ ഇരിക്കവെയാണ് അന്ത്യം.
Comments