കണ്ണൂരിൽ മുസ്ലീം വിവാഹങ്ങളിൽ സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്താണെന്ന് നടി നിഖില വിമലിന്റെ വെളിപ്പെടുത്തൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ നടിയുടെ മറ്റൊരു തുറന്നുപറച്ചിലാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
കണ്ണൂരിൽ പെൺകുട്ടികളെ കോളേജിൽ ചേർക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം കഴിപ്പിക്കാനാണെന്നാണ് നിഖില വിമൽ പറയുന്നു. തന്റെ സുഹൃത്തുക്കളെ തടയാൻ ശ്രമിച്ചിട്ടുണ്ടെന്നുമാണ് നിഖില ഇന്റർവ്യൂവിൽ പറയുന്നത്.
‘എന്റെ നാട്ടിലുള്ള ആൾക്കാരുടെ പ്രധാന പ്രശ്‌നം എന്താണെന്നുവച്ചാൽ കോളേജില് ചേർക്കും, ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം കഴിപ്പിച്ച് വിടാനാണ്. അതെനിക്ക് ഭയങ്കര എതിർപ്പുള്ള കാര്യമായിരുന്നു. എന്റെ ഫ്രണ്ട്‌സിനെയൊക്കെ ഞാൻ എങ്ങനെയെങ്കിലും പഠിച്ചിട്ട് പോ എന്നുപറഞ്ഞ് പിടിച്ചുനിർത്തുമായിരുന്നു. ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞാൽ അത്ര മെച്യൂരിറ്റിയോ ലോകപരിചയമോ ഒന്നുമുണ്ടാകില്ല. ഇപ്പോൾ പഠിക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള അവസരമുണ്ട്. എന്നിട്ടും പതിനെട്ട് വയസായി എന്നൊക്കെ പറഞ്ഞിട്ട് പതിനാറ് വയസിൽ കല്യാണം കഴിപ്പിക്കുന്ന ആളുകൾ നാട്ടിലുണ്ട്. ഒരു ഫാമിലി ഹാൻഡിൽ ചെയ്യാൻ പറ്റുമെന്ന് നമുക്ക് തോന്നുന്ന സമയത്ത് കല്യാണം കഴിക്കണമെന്നാണ് എന്റെ അഭിപ്രായം.’- നിഖില പറയുന്നു.
പിന്നെ ചെക്കന്റെ വീട്ടിൽ നിന്ന് കല്യാണത്തിന്റെ തലേദിവസം പെണ്ണിന്റെ വീട്ടിൽ വരും. വന്നിട്ട് മണി അറയ്‌ക്ക് സൗകര്യമുണ്ടോ എസി യുണ്ടോ, ബാത്ത് റുമിൽ ടൈലുണ്ടോ എന്ന് നോക്കാൻ, നിഖില കൂട്ടിച്ചേർത്തു. കണ്ണൂരിൽ മുസ്ലീം സമുദായത്തിനിടയിൽ വധുവിന്റെ വീട്ടിലാണ് സാധാരണയായി വരൻ താമസിക്കുന്നത്.
Comments