ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ജൽ ജീവൻ പദ്ധതിയുടെ കീഴിൽ
11.84 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു. 2019-ലാണ് ജൽ ജീവൻ പദ്ധതി ആരംഭിച്ചത്.
രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും സുരക്ഷിതവും മതിയായ കുടിവെള്ളവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ നാല വർഷത്തിനിടെ 11.84 കോടി കുടുംബങ്ങൾക്ക് കണക്ഷൻ നൽകി. പദ്ധതി തുടങ്ങിയ സമയത്ത് 3.23 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് കണക്ഷൻ നൽകിയെന്നും 2023-24 കേന്ദ്ര ബജറ്റിൽ ജൽ ജീവൻ പദ്ധതിയ്ക്കായി 70,000 കോടി രൂപയാണ് അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
2024-ടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും വ്യക്തിഗത ഗാർഹിക ടാപ്പ് കണക്ഷനുകളിലൂടെ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കാനാണ് ജൽ ജീവൻ മിഷൻ ലക്ഷ്യമിടുന്നത്.
Comments