ഇടുക്കി: അരിക്കൊമ്പനെ 2017-ൽ ഏഴുതവണ മയക്കുവെടി വെച്ചിരുന്നെങ്കിലും കുങ്കികളെ ഉപയോഗിച്ച് തളയ്‌ക്കാൻ കഴിഞ്ഞിരുന്നില്ല. മയക്കുവെടി വച്ചിട്ടും പൂർണമായി മയങ്ങാതിരുന്ന അരിക്കൊമ്പന്റെ കരുത്തിനു മുന്നിൽ അന്നു വനം വകുപ്പിന്റെ പദ്ധതികൾ പൂർണമായും അന്ന് രണ്ട് കുങ്കികൾ മാത്രമായിരുന്നു. ഇപ്പോൾ 4 കുങ്കിയാനകളുമായാണു വനം വകുപ്പ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ എത്തുന്നത്.
അരിക്കൊമ്പനെ മയക്കുന്നതിനായി ആവശ്യമായ മരുന്ന് ഉപയോഗിക്കാനും ഡോക്ടർമാർ മടിക്കുകയില്ല. ഇന്ന് രാവിലെ 7 മണിക്ക് ആദ്യ മയക്കുവെടി വെച്ചു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് ഒറ്റയ്‌ക്കാക്കുക എന്നതാണ് ദൗത്യ സംഘത്തിന്റെ ലക്ഷ്യം. എന്നാൽ, അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
ഡാർട്ടിങ് എന്നാണു വന്യമൃഗങ്ങളെ മയക്കുവെടി വയ്‌ക്കുന്ന പ്രക്രിയ അറിയപ്പെടുത്തത്. സൂചിയേറ് മത്സരത്തിന്റെ ഇംഗ്ലിഷ് നാമമാണു ഡാർട്ടിങ്. സൂചിയെറിയുന്നതുപോലെ മയക്കാനുള്ള മരുന്നടങ്ങിയ ചെറിയ സിറിഞ്ച് വെടിവച്ച് ആനകളുടെ ശരീരത്തിൽ തറപ്പിക്കുകയാണു ചെയ്യുന്നത്. ഇതിനായി പ്രത്യേക തോക്കുകളുണ്ട്. ഈ തോക്ക് ഉപയോഗിച്ചു മയക്കുമരുന്ന് സിറിഞ്ചിലൂടെ മൃഗത്തിന്റെ ദേഹത്ത് തറപ്പിക്കുമ്പോൾ, സിറിഞ്ചിലെ ചാർജ് റിലീസാവുകയും മയക്കുമരുന്ന് ആനയുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. തളച്ച കാട്ടാനകളെ ലോറിയിൽ കയറ്റുന്നതിനു മുൻപായി ആന്റിഡോട്ട് നൽകും. ചെവിയുടെ അരികിലുള്ള ഞരമ്പുകളിലൂടെയാണ് ഈ കുത്തിവയ്പ് നടത്തുന്നത്.
















Comments