ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപാമ്പ് പരാമർശത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഗാന്ധി കുടുംബം എന്താണോ മോദിയെ കുറിച്ച് കരുതുന്നത് അതാണ് ഖാര്‍ഗെയിലൂടെ പുറത്ത് വന്നത് എന്ന് സ്മൃതി ഇറാനി പ്രതികരിച്ചു. രാജ്യം ഒന്നാമത് എന്നുളളതാണ് ബിജെപിയുടെ ആശയം. അതിനര്‍ത്ഥം ഖാര്‍ഗെ പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അല്ല കടന്നാക്രമിച്ചത്, പകരം ഇന്ത്യയെ ആണ് എന്നാണോ’ എന്ന് സ്മൃതി ഇറാനി ചോദിച്ചു.
ബിജെപിയുടെ പ്രമുഖ നേതാക്കള്‍ ഖാര്‍ഗെയെയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. ധനമന്ത്രി നിര്‍മല സീതാരാമനും, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും, ബിജെപി എംപി തേജസ്വി സൂര്യയും കോണ്‍ഗ്രസ് അദ്ധ്യക്ഷനെതിരെ രംഗത്ത് വന്നു. പ്രധാനമന്ത്രിയെ കുറിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ ഇത്തരത്തില്‍ സംസാരിച്ചു എന്നുളളത് ഞെട്ടിക്കുന്നതാണ്. ഇപ്പോള്‍ അദ്ദേഹം ന്യായീകരിക്കുകയാണ്. വെറുപ്പാണ് പുറത്തേക്ക് വരുന്നത്. ഖാര്‍ഗെ മാപ്പ് പറയണം, ” നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ഖാർഗെയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയതോടെ ന്യായീകരണ ട്വീറ്റുമായി അദ്ദേഹം രംഗത്തെത്തി. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചതല്ലായെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെയാണ് സംസാരിച്ചതെന്നും ഖാർഗെ ന്യായീകരിച്ചു. ബിജെപിയുടെ പ്രത്യയശാസ്ത്രം വിദ്വേഷം നിറഞ്ഞതും ദരിദ്രരെയും ദളിതുകളെയും മുൻവിധിയോടെ കാണുന്നതുമാണ്. വിദ്വേഷത്തിന്റെ രാഷ്‌ട്രീയമാണ് ചർച്ച ചെയ്തത്. തന്റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ മറ്റേതെങ്കിലും വ്യക്തിക്ക് വേണ്ടിയോ ആയിരുന്നില്ലെന്നും ഖാർഗെ പറഞ്ഞു.
Comments