ഷാർജ: ഷാർജയിൽ വാട്‌സാപ് വഴി ലഹരിമരുന്ന് വിൽപന. വിൽപ്പന നടത്തിയ 500 ലേറെ പേരാണ് പോലീസിന്റെ പിടിയിലായത്. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് 912 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയതതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ലഹരിമരുന്ന്, വ്യാജ ഉൽപന്നങ്ങൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ കൈമാറ്റം ചെയ്യുന്ന 124 സമൂഹമാദ്ധ്യമ അക്കൗണ്ടുകളും വെബ്സൈറ്റുകളും പൊലീസ് ബ്ലോക്ക് ചെയ്തു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നത് വർദ്ധിച്ചു വരികായാണെന്നും പല ഉപയോക്താക്കളും ഇന്റർനെറ്റ് വഴി ലഹരിമരുന്ന് വാങ്ങുകയും ഡീലർമാർക്ക് ഓൺലൈനായി പണം അയ്‌ക്കുകയും ചെയ്തതായി കണ്ടെത്തിയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വാട്‌സാപ്പ് വഴി പരിചയപ്പെടുകയും തുടർന്ന് ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുകയും ചെയ്യുന്നു. അതിനു ശേഷം വാട്‌സാപ്പിൽ ലഹരിമരുന്ന് കൈമാറുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചു കൊടുക്കുകയും തുടർന്ന് ലഹരി വസ്തു കൈമാറ്റം ചെയ്യുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതി. ഏതെങ്കിലും തരത്തിലുള്ള നിയന്ത്രിത മരുന്നുകളുടെയോ ലഹരിമരുന്നുകളുടെയോ വിൽപന പ്രോത്സാഹിപ്പിക്കുന്ന ഫോൺ നമ്പർ ബ്ലോക്ക് ചെയ്യാനും പോലീസിൽ പരാതി നൽകാനും ഷാർജ പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
Comments