പനാജി: ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള രചിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്തു. സ്ട്രൈക്കിംഗ് എ കോഡ് എന്ന പുസ്തകം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പ്രൊട്ടക്ട് സോവർനിറ്റി എന്ന പുസ്തകം സാഹിത്യകാരനായ ടി. പത്മനാഭനുമാണ് പ്രകാശനം ചെയ്തത്. എകെ ശങ്കരമേനോൻ അനുസ്മരണ ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്.
ശങ്കര മേനോന്റെ പത്നി ജാനകി മേനോനെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ചടങ്ങിൽ ആദരിച്ചു. ബി.ജെ.പി ദേശീയ സെക്രട്ടറി വൈ.സത്യകുമാർ ശങ്കർ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. കലാരംഗത്തെ യുവ പ്രതിഭയ്ക്കുള്ള പുരസ്കാരം സിനിമാതാരം ഉണ്ണി മുകുന്ദനും, മികച്ച സിനിമ നിർമ്മാണത്തിനുള്ള പുരസ്കാരം വേണു കുന്നപ്പള്ളിക്കും, വൈദ്യശാസ്ത്ര രംഗത്തുള്ള പുരസ്കാരം ഒ.വി. സുധീറിനും ലഭിച്ചു. യുവ അഭിഭാഷകനുള്ള പുരസ്കാരം അഡ്വ.അർജുൻ ശ്രീധറിനുമാണ് ലഭിച്ചത്. കെ. ശരത്ത് ലാൽ, ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
Comments