കോട്ടയം: സമൂഹ മാദ്ധ്യമങ്ങളിലൂടെ പുരുഷ സുഹൃത്ത് അപമാനിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോട്ടയം കോതനല്ലൂർ സ്വദേശിനി ആതിര (26) യാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിലാണ് ആതിരയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആൺ സുഹൃത്ത് അരുണിനെതിരെ കടുത്തുരുത്തി പോലീസ് കേസെടുത്തു.
സമൂഹ മാദ്ധ്യമങ്ങളിലൂടെ അരുൺ തുടർച്ചയായി ആതിരക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ചതിൽ യുവതി അസ്വസ്ഥയായിരുന്നു. വ്യക്തിഹത്യയ്ക്കെതിരെ ആതിര കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നോർത്ത് ഈസ്റ്റ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യാ സഹോദരിയാണ് ആതിര. ഐഎഎസ് ഉദ്യോഗസ്ഥനെതിരെയും പ്രതി ഫെയ്സ്ബുക്കിൽ മോശം കുറിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു.
Comments