തെലങ്കാനയിലെ കാലവർഷക്കെടുതിയിൽ മുഖം തിരിച്ച് കെസിആർ സർക്കാർ; നശിച്ച വിളകൾ കയറ്റിയ ട്രക്ക് മുഖ്യമന്ത്രിക്ക് അയച്ച് പ്രതിഷേധിച്ച് വൈഎസ്ആർടിപി അദ്ധ്യക്ഷ വൈഎസ് ശർമിള
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെലങ്കാനയിലെ കാലവർഷക്കെടുതിയിൽ മുഖം തിരിച്ച് കെസിആർ സർക്കാർ; നശിച്ച വിളകൾ കയറ്റിയ ട്രക്ക് മുഖ്യമന്ത്രിക്ക് അയച്ച് പ്രതിഷേധിച്ച് വൈഎസ്ആർടിപി അദ്ധ്യക്ഷ വൈഎസ് ശർമിള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 11:19 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: വൻ കാലവർഷത്തിൽ തെലങ്കാനയിലെ കർഷകർ വലയുന്നു. എന്നാൽ അവരെ തിരിഞ്ഞു നോക്കാതെ അഴിമതിയിലൂടെ സ്വന്തം കീശ വീർപ്പിക്കുകയാണ് കെ ചന്ദ്രശേഖരറാവു സർക്കാർ.ഇതിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന് നശിച്ച വിളകൾ കയറ്റിയ ട്രക്ക് അയച്ച് പ്രതിഷേധിക്കുകയാണ് വൈഎസ്ആർടിപി അദ്ധ്യക്ഷ വൈഎസ് ശർമിളയുടെ നേതൃത്വത്തിൽ കർഷകർ. ഇന്ന് നശിച്ച വിളകളുടെ ട്രക്ക് കർഷകർ മുഖ്യമന്ത്രിയ്‌ക്ക് അയക്കുന്നു. ‘സർക്കാർ ഗാഢ നിദ്രയിൽ നിന്ന് ഉണർന്ന് മഴക്കെടുതിയിൽ അകപ്പെട്ട കർഷകർക്ക് ഉചിതമായ നടപടി എടുക്കണം. വിള ഇൻഷുറൻസ് നൽകാത്ത, സബ് സിഡികൾ നൽകാത്ത, കർഷകരുടെ കാര്യത്തിൽ നടപടിയെടുക്കാത്ത സമീപനമാണ് സർക്കാരിന്റെത്’ ശർമിള കുറ്റപ്പെടുത്തി.

കർഷകർ ഉയർന്ന പലിശക്ക് വായ്പയെടുത്തും ആഭരണങ്ങൾ പണയം വെച്ചുമാണ് കൃഷിയിറക്കിയത്. എന്നാൽ കൃഷി നശിച്ചിട്ടും സർക്കാർ പരിഗണിക്കാത്തത് ലജ്ജാകരമാണ്. ഈ ട്രക്ക് അവരുടെ കണ്ണീരിനെ പ്രതിനിധീകരിക്കുന്നുവെന്നും ശർമിള പറഞ്ഞു. സംസ്ഥാനത്തെ കർഷർ നേരിട്ട പ്രതിസന്ധിയിൽ സർക്കാർ ശ്രദ്ധ ചെലുത്തിയില്ലെന്നും നടപടികൾ എടുത്തില്ലയെന്നും ആരോപിച്ചാണ് ശർമിള പ്രതിഷേധിച്ചത്.

കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ 14000 കോടിരൂപയിലധികമാണ് സംസ്ഥാനത്ത് കൃഷിനാശമുണ്ടായിട്ടുള്ളത്. എന്നാൽ ഈ സർക്കാരിന് വിള ഇൻഷൂറൻസ് എന്ന ആശയമില്ല. ഏക്കറിന് 10,000 രൂപ വീതം നഷ്ടപരിഹാരം തെലങ്കാന മുഖ്യമന്ത്രി വാഗാദാനം ചെയ്തിരുന്നു. എന്നാൽ അത് ഇതുവരെ നടപ്പായില്ലെന്നും ശർമിള പറഞ്ഞു. കർഷകർക്ക് നഷ്ട പരിഹാരമായി ഏക്കറിന് 30,000 രൂപ നൽകണം. നെല്ല് സംഭരണം ഉടൻ ആരംഭിക്കണമെന്നും ശർമിള ആവശ്യപ്പെട്ടു. കാലവർഷക്കെടുതിയിൽ 10 ലക്ഷത്തോളം ഏക്കറിൽ കൃഷിനശിച്ചിട്ടും ഒരു എംഎൽഎയോ, ഉദ്യോഗസ്ഥരോ കർഷകരെ സമീപിച്ചില്ലെന്നും ശർമിള കുറ്റപ്പെടുത്തി.

Tags: telanganatruckYS Sharmila
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies