ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമാണ് ഇനിയുള്ളത്. ഇനി ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുകയാണ് എന്നതാണ് പ്രധാന ദൗത്യമെന്നും സിപിഎം. ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളുമായും യോജിച്ച് പ്രവർത്തിക്കാനും സിപിഎം തീരുമാനിച്ചു.
പ്രതിപക്ഷ പാർട്ടികൾ തങ്ങളുമായി യോജിച്ച പ്രക്ഷോഭങ്ങൾക്ക് തയ്യാറാകണം. സംസ്ഥാനങ്ങളുടെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ തന്ത്രങ്ങൾക്ക് രൂപം നൽകും. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാകും തന്ത്രങ്ങൾ മെനയുക.
മറ്റ് ഇടതുപക്ഷ പാർടികളുമായി കൂടിയാലോചിച്ച് രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് തുടക്കമിടും ഇതിനായി മറ്റ് പ്രതിപക്ഷ പാർടികളുമായും കൂടിയാലോചന നടത്താൻ തീരുമാനിച്ചു. ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണം തുടങ്ങിയ ദേശീയപ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതിൽ ഐക്യം ഉറപ്പാക്കാനും തീരുമാനമെടുത്തതായി സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.
Comments