തിരുവന്തപുരം: മരുതൻകുഴി ഉദിയന്നൂർ ദേവീക്ഷേത്രത്തിലെ നവചണ്ഡികാ യാഗത്തോടനുബന്ധിച്ച് വിശ്വരക്ഷാ യാഗസമിതിയുടെ നേതൃത്വത്തിൽ പന്തൽ കാൽനാട്ടി. ഈ മാസം 12,13,14 തിയ്യതികളിലായി നടക്കുന്ന നവ ചണ്ഡികാ യാഗവേദിയുടെ കാൽനാട്ട് കർമമാണ് നടത്തിയത്. എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം, സംഗീത് കുമാർ കർമം നിർവ്വഹിച്ചു.
വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാനപ്രസിഡന്റ് വിജി തമ്പി, വിശ്വരക്ഷാ യാഗ സമിതി അദ്ധ്യക്ഷൻ എസ്്. ഗോപിനാഥ്, സെക്രട്ടറി ജി. സനൽകുമാർ, ട്രഷറർ അരുണാചലം സതീഷ്, ചലച്ചിത്ര നിർമാതാവ് സുരേഷ് കുമാർ, എസ്.പി. ഫോർട്ട് ഹോസ്പിറ്റൽ ഡയറക്ടർ പി സുബ്രഹ്‌മണ്യം, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് ലിമിറ്റഡ് മുൻ വൈസ് പ്രസിഡന്റ് ജയൻ നായർ, ഉദിയന്നൂർ ദേവീക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ സതീഷ് ചന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു















