തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ പകുതി ശമ്പളം നൽകിയില്ല. ഏപ്രിൽ മാസത്തെ ശമ്പളമാണ് പകുതി തുകമാത്രമാണ് ഇന്ന് ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയത്. 39.37 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്താണ് പകുതി ശമ്പളം നൽകുന്നതെന്നാണ് ന്യായീകരണം. കൂടാതെ 50 കോടി രൂപ സർക്കാർ സഹായം ചോദിച്ചിട്ടുണ്ടെന്നും വാദമുണ്ട്.
ധനകാര്യവകുപ്പ് പണം അനുവദിച്ചാൽ രണ്ടാം ഗഡു ശമ്പളം നാളെ നൽകുമെന്നാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അഞ്ചിനകം ശമ്പളകുടിശിക കൊടുത്ത് തീർക്കും എന്നായിരുന്നു മുഖ്യമന്ത്രി നൽകിയിരുന്ന ഉറപ്പ്. അതേസമയം ശമ്പളം ഒരുമിച്ച് നൽകിയില്ലെങ്കിൽ എട്ടിന് പണിമുടക്കി പ്രതിഷേധിക്കുമെന്നാന്ന് ബിഎംഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments