പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സംസ്ഥാനത്തെ ഒരു സ്കൂളുകളിലും അദ്ധ്യാപകരുടെ കുറവ് ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ് നിർദേശം. അച്ചടക്ക നടപടി എടുക്കേണ്ടതില്‍ കാലതാമസം ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം വിദ്യാഭ്യാസ ഓഫീസുകളില്‍ അഴിമതി നിലനില്‍ക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അത് ഒരുതരത്തിലും അനുവദിക്കാന്‍ സാധിക്കുകയില്ല. പല ഓഫീസുകളിലും ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ഫയലുകള്‍ പിടിച്ചു വയ്ക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അദ്ധ്യാപകര്‍ ട്യൂഷന് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Comments