തിരുവനന്തപുരം: ഏകദിന ലോകപ്പിന് വേദിയാകാൻ ഒരുങ്ങി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ബസിസിഐ പുറത്തിറക്കിയ ലോകകപ്പ് ചുരുക്കപ്പട്ടികയിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇടപ്പിടിച്ചിരിക്കുന്നത്.
ഗ്രീൻഫീൽഡിനെ കൂടാതെ അഹമ്മദാബാദ്, നാഗ്പുർ, ബെംഗളൂരു, മുംബൈ, ഡൽഹി, ലക്നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, രാജ്കോട്ട്, ഇൻഡോർ, ധർമ്മശാല, ചെന്നൈ എന്നീ വേദികളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ഏകദിന മത്സരങ്ങൾക്ക് പുറമേ പരിശീലന മത്സരങ്ങളും ഇവിടെ നടക്കും. എന്നാൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതിൽ ഏഴു വേദികളിൽ മാത്രമായിരിക്കും ഇന്ത്യയുടെ ലീഗ് മത്സരങ്ങൾ നടക്കുക. ഐപിഎൽ സീസൺ അവസാനിച്ച ശേഷമായിരിക്കും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
Comments