തിരുവനന്തപുരം: മേയ് മാസം ക്ലാസുകൾ നടത്തെരുതെന്ന സർക്കാർ ഉത്തരവിൽ നിന്ന് 10,12 ക്ലാസുകളിലെ വിദ്യാർത്ഥികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ സ്കൂൾസ് കൗൺസിൽ . ബോർഡ്, ദേശീയതല പ്രവേശനപരീക്ഷകൾ എഴുതേണ്ട വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഈ ഉത്തവ് ദോഷമാണ്. വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയ്ക്ക് നൽകിയ നിവേദനത്തിൽ കൗൺസിൽ ദേശീയ സെക്രട്ടറി ജനറൽ ഡോ.ഇന്ദിരാരാജൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കാര്യമായി മഴ ലഭിക്കുകയും ചൂട് കുറയുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മെയ് മാസം ക്ലാസ് നടത്താൻ അനുവദിക്കണമെന്നാണ് കൗൺസിൽ ആവശ്യപ്പെടുന്നത്.
ഇതര ബോർഡുകളെ അപേക്ഷിച്ച് സിബിഎസ്ഇ ബോർഡു പരീക്ഷ ഫെബ്രുവരിയിലാണ് ആരംഭിക്കുക. ഏപ്രിൽ വരെ 10,12 ക്ലാസുകളിലെ പരീക്ഷകളും പ്രയോഗിക പരീക്ഷകളും നീളും. ജൂണിലും ജനുവരിയിലുമായി 140 അദ്ധ്യായനദിവസങ്ങളാണ് ലഭിക്കുന്നത്. പാഠ്യപദ്ധതി പ്രകാരം പഠിപ്പിച്ചു തീർക്കാനും പഠനേതര പ്രവർത്തികൾക്കും ഇതിനിടയിൽ സമയം കണ്ടെത്തണം. തുടർന്ന് ജനുവരിയോടെ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് സജ്ജമാക്കുകയും വേണമെന്ന് കൗൺസിൽ നൽകിയ നിവേദനത്തിൽ പറയുന്നു.
Comments