താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയാണ് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചത്. മെയ് 8ന് നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയതായി അദ്ദേഹം അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റി വെച്ചതായ് ചീഫ് സെക്രട്ടറി അറിയിച്ചു.
താനൂരിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഇതുവരെ മരണം 22 ആയി. അപകടത്തിൽ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നാളെ സ്ഥലത്ത് എത്തും.
Comments