തന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് തന്റേതല്ലെന്ന് വ്യക്തമാക്കി വിനീത് ശ്രീനിവാസൻ. കുറേ കാലമായി എന്റെ മറ്റൊരാൾ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ട്. ഇതേ വ്യക്തി എന്റെ പേരിലുള്ള അക്കൗണ്ടിന് ബ്ലൂ ടിക്ക് വേരിഫിക്കേഷനും വാങ്ങിയെടുത്തിട്ടുണ്ട്. വിനീത് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
എന്റെ പേരിൽ ട്വിറ്ററിൽ ഉള്ള അക്കൗണ്ട് ഞാൻ ഉപയോഗിക്കുന്ന അക്കൗണ്ട് അല്ല. കുറെ കാലമായി ആരോ എന്റെ പേരിൽ അക്കൗണ്ട് കൈകാര്യം ചെയ്യുന്നുണ്ട്. ഈ വ്യക്തി തന്റെ പേരിലുള്ള അക്കൗണ്ടിന് ബ്ലൂ ടിക്ക് വേരിഫിക്കേഷനും വാങ്ങിയെടുത്തു. ഇത് ചെയ്ത വ്യക്തിയെ ഞാൻ ഈ അടുത്ത് കണ്ടു പിടിക്കുകയും ചെയ്തു.
ആളോട് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. അയാൾ അത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാണ് വിനീത് ശ്രീനിവാസന്റെ വാക്കുകൾ. അതേസമയം, ‘കുറുക്കൻ’ എന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെത് ആയി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രത്തിൽ ശ്രീനിവാസനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Comments