ബംഗളൂരു: കർണാടകയിലെ തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് പിന്നാലെ നിരവധി പ്രമുഖരാണ് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കർണാടക മന്ത്രിമാർ എന്നിവർ തിരഞ്ഞെടുപ്പിന്റെ ആദ്യ നിമിഷങ്ങളിൽ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി കഴിഞ്ഞു. ബംഗളൂരുവിലെ പോളിംഗ് ബൂത്തിലെത്തിയാണ് നിർമ്മല സീതാരാമൻ വോട്ട് ചെയ്തത്. നിരവധി പ്രതിപക്ഷ കക്ഷി നേതാക്കളും വോട്ട് രേഖപ്പെടുത്തി. 8 മണിയോടെയാണ് മന്ത്രി പോളിംഗ് ബൂത്തിലെത്തിയത്.
പ്രധാനമന്ത്രി ജനങ്ങളുമായി നേരിട്ട് സംവദിക്കുകയാണ്. അദ്ദേഹം അവരുടെ ശബ്ദം കേൾക്കുന്നു, അവരോട് പ്രതികരിക്കുന്നു ഇതെല്ലാം ജനങ്ങൾക്ക് അറിയാം. ജനങ്ങൾക്കും പ്രധാനമന്ത്രിക്കും ഇടയിൽ ഇടനിലക്കാരില്ലെന്നും വോട്ട് ചെയ്ത ശേഷം കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ബിജെപി നല്ല രീതിയിൽ പ്രചാരണം നടത്തിയെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു, സംസ്ഥാനത്തിന്റെ വികസനത്തിനായി വോട്ട് ചെയ്യണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.
Comments