ലക്നൗ : ഉത്തർപ്രദേശിൽ മീററ്റ്-പ്രയാഗ്രാജ് ഗംഗാ എക്സ്പ്രസ് വേ 2025-ഓടെ സജ്ജമാക്കും. മീററ്റിനും പ്രയാഗ്രാജിനുമിടയിൽ 594 കിലോമീറ്റർ നീളമുള്ള എക്സ്പ്രസ് വേയാണ് നടപ്പിലാക്കുന്നത്. 2025 ജനുവരിയിൽ മഹാകുംഭമേള ദിനത്തോടനുബന്ധിച്ച് പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 36,000 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
മീററ്റിൽ നിന്ന് പ്രയാഗ്രാജ് വരെ നീളുന്ന അതിവേഗ പാത സംസ്ഥാനത്തെ 12 ജില്ലകളിലൂടെ കടന്നുപോകും. പദ്ധതി നടപ്പിലാക്കുന്നതോടെ കുംഭമേളയ്ക്ക് എത്തുന്ന തീർത്ഥാടകർക്ക് പ്രയാഗരാജിലെത്തുന്നത് എളുപ്പമാകുമെന്നും പ്രതീക്ഷിക്കുന്നു. ഇത് പ്രദേശത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതൽ ഉത്തേജനം നൽകും.
ഗംഗാ എക്സ്പ്രസ് വേയുടെ പൂർത്തീകരണം ഉത്തർപ്രദേശ് സർക്കാരിന് ഒരു വലിയ നേട്ടമായിരിക്കും. കൂടാതെ സംസ്ഥാനത്തെ ഒരു ആധുനികവും പുരോഗമനപരവുമായ ലക്ഷ്യസ്ഥാനമായി മാറ്റാൻ കഴിയുകയും ചെയ്യും.
Comments