ഇലോൺ മസ്‌കിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾകൊള്ളുന്നു; ലിൻഡ യാക്കാരിനോ ഇനി ട്വിറ്റർ സിഇഒ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇലോൺ മസ്‌കിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾകൊള്ളുന്നു; ലിൻഡ യാക്കാരിനോ ഇനി ട്വിറ്റർ സിഇഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2023, 06:27 pm IST
Facebook
Twitter
WhatsAppTelegram

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി സ്ഥാനമേറ്റ് ലിൻഡ യാക്കാരിനോ. കോംകാസ്റ്റ് കോർപ്പറേഷന്റെ കീഴിലുള്ള എൻബിസി യൂണിവേഴ്‌സലിന്റെ അഡ്വർടൈസിംഗ് മേധാവിയായിരുന്ന ലിൻഡയായിരിക്കും ഇനി ട്വിറ്ററിന്റെ ബിസിനസ് ഓപ്പറേഷനുകൾ നയിക്കുക. ട്വിറ്ററിന് ശോഭനമായ ഭാവി സൃഷ്ടിക്കാനുള്ള ഇലോൺ മാസ്‌കിന്റെ കാഴ്ചപ്പാടിൽ നിന്ന് താൻ പ്രചോദനം ഉൾകൊള്ളുന്നതായി കഴിഞ്ഞ ദിവസം ലിൻഡ യാക്കാരിനോ ട്വീറ്റിൽ കുറിച്ചു. ട്വിറ്ററിന്റെ പുതിയ പതിപ്പ് നിർമ്മിക്കുന്നതിന് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും യാക്കാരിനോ വ്യക്തമാക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്വിറ്റർ സിഇഒ ആയി ലിൻഡ യാക്കാരിനോയെ ഇലോൺ മസ്‌ക് പ്രഖ്യാപിച്ചത്. നിലവിൽ കടബാധ്യതയാൽ വലയുന്ന ട്വിറ്റർ പരസ്യ വരുമാനത്തിലേറ്റ തിരിച്ചടി മൂലം വെല്ലുവിളികൾ നേരിടുകയാണ്.

അതേസമയം ഇലോൺ മാസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ഏകദേശം 80% ജീവനക്കാരെ കമ്പനിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പരസ്യവരുമാനത്തിൽ ട്വിറ്ററിന് വൻ ഇടിവുണ്ടായതായി ഈ വർഷം ആദ്യം മസ്‌ക് തന്നെ വെളിപ്പെടുത്തിയിരുന്നു. 2022-ലാണ് 44 ബില്യൺ ഡോളറിന് ഇലോൺ മസ്‌ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ ഏറ്റെടുത്തത്. ട്വിറ്ററിൽ വരുത്തിയ മാറ്റങ്ങളുടെ പേരിൽ മസ്‌ക് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതേ തുടർന്നാണ് ട്വിറ്റർ ബിസിനസ് ഓപ്പറേഷൻസിനെ നയിക്കാൻ ലിൻഡയെ മസ്‌ക് നിയോഗിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ മുൻ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ് അഗർവാളും ലീഗൽ എക്സിക്യൂട്ടിവ് വിജയ് ഗദ്ദെയും മസ്‌ക് പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്നുള്ള 200-ലേറെ പേരെയാണ് മസ്‌ക് പിരിച്ചുവിട്ടത്.

Tags: twitterCEO
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies