മസ്‌കറ്റ്: ഇന്ത്യയിൽ നിന്നും തൊഴിൽ ആവശ്യങ്ങൾക്കായി ഒമാനിലെത്തി ശേഷം തിരികെ മടങ്ങാൻ സാധിക്കാതെ കുടുങ്ങിക്കിടന്ന 15 സ്ത്രീകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി. ബുധനാഴ്ചയാണ് ഇവരെ തിരികെ നാട്ടിലെത്തിച്ചത്.
ഒമാനിൽ കുടുങ്ങിയ 1,100-ൽ അധികം ഇന്ത്യൻ പൗരന്മാരെ കഴിഞ്ഞ ഒരു വർഷത്തിനിടെ രക്ഷപ്പെടുത്തി തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിക്കായി. ഒമാനിലെ ഇന്ത്യൻ എംബസിയാണ് കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യൻ എംബസിയുടെ ഈ പരിശ്രമത്തിൽ ഒമാൻ സർക്കാരിന്റെ മികച്ച സഹകരണത്തിന് നന്ദി അറിയിക്കുന്നതായും എംബസി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.
കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് എംബസി പറഞ്ഞു. അവരെ സഹായിക്കാനും എത്രയും വേഗം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുവാനും കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
Comments