ലക്നൗ : ഉത്തർപ്രദേശ് ഗാസിയാബാദിലുടനീളമുള്ള മതിലുകളിൽ ക്യാൻവാസുകൾ സൃഷ്ടിക്കാനൊരുങ്ങി സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും. സ്വച്ഛഭാരത് മിഷന്റെ ഭാഗമായാണ് ‘സ്വച്ഛ് ബാൽ ദിവാർ’ എന്ന പേരിൽ ക്യാമ്പൈയിൻ സംഘടിപ്പിക്കുന്നത്. നഗരത്തിലെ 18 സ്കൂളുകളിൽ നിന്ന് 180-ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ക്യാമ്പൈനിൽ പങ്കെടുക്കുന്നത്.
സംസ്ഥാനത്തെ ജനങ്ങൾക്ക് ശുചിത്വത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ പൊതുമതിലുകളിൽ ക്യാൻവാസുകളാക്കി മാറ്റുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിലെ ശൂന്യമായി മതിലുകളിൽ ശുചിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ ചിത്രീകരിച്ച് പൊതുജനങ്ങൾക്ക് സന്ദേശം നൽക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
‘സ്വച്ഛ് ബാൽ ദിവാർ’ ക്യാമ്പൈയിനിലൂടെ സൃഷ്ടിക്കുന്ന ക്യാൻവാസുകളിലെ മികച്ച് മൂന്ന് ചിത്രങ്ങൾക്ക് സംസ്ഥാന സർക്കാർ അവാർഡ് നൽകും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രശംസാപത്രവവും കൈമാറും.
Comments