നിങ്ങൾക്ക് പെൺകുഞ്ഞാണോ? ഭാവിയെ കുറിച്ച്  ഇനി വേവലാതി വേണ്ട; പെൺകുട്ടികളുടെ സുരക്ഷിതമായ ജീവിതത്തിന് സുകന്യ സമൃദ്ധി യോജന; അറിയേണ്ടതെല്ലാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങൾക്ക് പെൺകുഞ്ഞാണോ? ഭാവിയെ കുറിച്ച്  ഇനി വേവലാതി വേണ്ട; പെൺകുട്ടികളുടെ സുരക്ഷിതമായ ജീവിതത്തിന് സുകന്യ സമൃദ്ധി യോജന; അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 03:48 pm IST
Facebook
Twitter
WhatsAppTelegram

കുഞ്ഞിന്റെ പിറവി മുതൽ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അച്ഛനമ്മമാർക്ക് സ്വപ്‌നങ്ങളുണ്ടാകും. പെണ്കുഞ്ഞാണെങ്കിൽ ആ കരുതലിന്റെ തീവ്രത കൂടുകതന്നെ ചെയ്യും.

മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി വിദ്യാഭ്യാസത്തിനും വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കരുതി വെയ്‌ക്കുന്നവരാണ് എല്ലാവരും. ഭാരതത്തിൽ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാകണമെന്നു ചിന്തിക്കുന്ന നരേന്ദ്ര മോഡി സർക്കാർ അതിനായി വിവിധ പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ പെൺകുട്ടികളുടെ സുരക്ഷിതമായ, ശോഭനമായ ഭാവിയ്‌ക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന ഏറ്റവും ആകർഷകമായ പദ്ധതിയാണ് “സുകന്യ സമൃദ്ധി യോജന”.

പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ചെറുകിട നിക്ഷേപ പദ്ധതിയാണ് ഇത് . പ്രതിവർഷം കുറഞ്ഞത് 250 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതി.അക്കൗണ്ട് തുടങ്ങി 14 വർഷം വരെ നിക്ഷേപം നടത്തിയാൽ, 21 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും. നിക്ഷേപത്തിന് ഇപ്പോൾ 8.1 ശതമാനം നിരക്കിലാണ് പലിശ ലഭിക്കുന്നത്. പെൺകുട്ടിക്ക് 18 വയസ്സ് കഴിയുമ്പോൾ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുൻ സാമ്പത്തികവർഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിൻവലിക്കാം. പെൺകുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാം. രക്ഷാകർത്താവിന് പെൺകുട്ടിയുടെ പേരിൽ പോസ്റ്റ് ഓഫീസുകളിലും ദേശസാൽകൃത, വാണിജ്യ ബാങ്കുകളിലും അക്കൗണ്ട് തുറക്കാം.

പത്ത് വയസുവരെയുള്ള പെൺകുട്ടികൾക്കാണ് അക്കൗണ്ടിന് അർഹത. പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ മറ്റു രക്ഷകർത്താവിനോ ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ തുറക്കാവുന്നതാണ്. രണ്ടു പെൺകുട്ടികൾ വരെ ഉള്ളവർക്കാണ് അക്കൗണ്ട് തുറക്കാവുന്നതെങ്കിലും രണ്ടാമത്തെ ഇരട്ട കുട്ടികളുള്ളവർക്ക് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ വ്യവസ്ഥയിൽ ഇളവ് ലഭിക്കും. പെൺകുട്ടിയുടെ പേരിലായിരിക്കണം തുടങ്ങേണ്ടത്. രക്ഷകർത്താവിന് പദ്ധതിയിൽ സമ്പാദ്യം നിക്ഷേപിക്കാൻ മാത്രമേ കഴിയൂ. പദ്ധതിയിൽ ചേരാനും തുടരാനും പദ്ധതിയുടെ കാലാവധിയ്‌ക്കകത്ത് പെൺകുട്ടി ഇന്ത്യയിൽ താമസിക്കണമെന്ന് നിർബന്ധമുണ്ട്.

എങ്ങനെ അക്കൗണ്ട് തുറക്കാം:-

കുട്ടിയുടെയും രക്ഷാ കർത്താവിന്റെയും ആധാർ,കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, രക്ഷകർത്താവിന്റെ മേൽവിലാസം തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ രേഖ (പാൻ കാർഡ്, തിരിച്ചറിയൽ രേഖ, ആധാർ കാർഡ്, പാസ്‌പോർട്ട്) എന്നിവയാണ് അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ. ഇതുമായി തൊട്ടടുത്ത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോയി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുടങ്ങാം

250 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം. ഒറ്റത്തവണ പരമാവധി 15,000 രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. ഒരു സാമ്പത്തിക വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും പണം നിക്ഷേപിക്കാവുന്നതാണ്. തുക പണമായോ ചെക്കായോ ഡ്രാഫ്റ്റായോ നിക്ഷേപിക്കാം. അക്കൗണ്ടിൽ മിനിമം തുക നിക്ഷേപിക്കാൻ പരജയപ്പെട്ടാൽ കുടിശ്ശിക വന്ന തുകയ്‌ക്കൊപ്പം 50 രൂപ പിഴ അടച്ച് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാം. 100 രൂപയുടെ ഗുണിതങ്ങളായാണ് തുക നിക്ഷേപിക്കേണ്ടത്. ആകെ നിക്ഷേപ തുക ഒരു സാമ്പത്തിക വർഷം ഒന്നര ലക്ഷം രൂപയിൽ കൂടാൻ പാടില്ല.15 വർഷം വരെ ഇങ്ങിനെ നിക്ഷേപിക്കാം.

രക്ഷിതാക്കൾക്ക് പരമാവധി രണ്ട് കുട്ടികളുടെ പേരിൽ മാത്രമാണ് അക്കൗണ്ട് തുറക്കാൻ അനുവാദമുള്ളത്. ഇരട്ടക്കുട്ടികളാണെങ്കിൽ മൂന്നാമതൊരു പെൺകുട്ടിയുടെ പേരിലും അക്കൗണ്ട് തുറക്കാവുന്നതാണ്. കേന്ദ്ര സർക്കാർ പലിശ നിരക്ക് ഓരോ വർഷവും പ്രഖ്യാപിക്കും. വർഷത്തിലൊരിക്കലാണ് പലിശ അക്കൗണ്ടിൽ ക്രഡിറ്റാവുക. ആദായ നികുതി നിയമത്തിന്റെ 80 സി വകുപ്പ് പ്രകാരം 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾ പൂർണമായും നികുതി രഹിതമായിരിക്കും

അക്കൗണ്ട് ക്ലോസ് ചെയ്യാൻ:-

പെൺകുട്ടിയ്‌ക്ക് 18 വയസ് പൂർത്തിയായാൽ മുൻ സാമ്പത്തിക വർഷ ക്ലോസിംഗ് പ്രകാരം അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം പിൻവലിക്കാവുന്നതാണ്. പെൺകുട്ടിയ്‌ക്ക് 21 വയസ് ആകുന്ന മുറയ്‌ക്ക് അക്കൗണ്ട് അവസാനിപ്പിക്കാം. എന്നാൽ അപ്പോഴും പണം പിൻവലിക്കുന്നില്ലെങ്കിൽ തുടർന്നും പലിശ വരുമാനം ലഭിക്കുന്നതാണ്. അക്കൗണ്ട് ക്ലോസിങ് അപേക്ഷാഫാറം, തിരിച്ചറിയൽ രേഖ, മേൽവിലാസത്തിനുള്ള രേഖ / പൗരത്വ രേഖ എന്നിവ ഹാജരാക്കി അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്.
അക്കൗണ്ട് ഉടമയുടെ മരണ സർട്ടിഫിക്കേറ്റ് ഹാജരാക്കിയാൽ അക്കൗണ്ട് ഉണ്ടാണ് ക്ലോസ് ചെയ്യാവുന്നതാണ്. ഉടമയുടെ ജീവൻ അപകടപ്പടുന്നതരം അസുഖങ്ങൾക്ക് ചികിത്സക്ക് പണം ആവശ്യമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കേറ്റ് ഹാജരാക്കി അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്.

പദ്ധതി ആനുകൂല്യം ഉദാഹരണം:-
പ്രതിമാസ നിക്ഷേപം 500 രൂപ .ഒരു വർഷം നിക്ഷേപം 6000 രൂപ .മൊത്തം 14 വർഷം നിക്ഷേപിച്ചാൽ 6000 X 14 = 84000 . കാലാവധി എത്തുമ്പോൾ ൯അതായത് കുട്ടിക്ക് 21 വയസ്സ് പൂർത്തിയാകുമ്പോൾ ) ലഭിക്കുന്ന തുക =320259 .

ഇന്ന് ഇന്ത്യയിൽ നില നിൽക്കുന്ന ഏറ്റവും മികച്ച സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് ഇത്. സുകന്യ സമൃദ്ധി യോജന ഓരോ പെൺകുട്ടിയുടെയും അവകാശമാണ്. ഈ അവകാശം നിങ്ങളുടെ കുട്ടിക്ക് നിഷേധിച്ചു കൂടാ. ഇന്ന് തന്നെ നിങ്ങളുടെ കുട്ടിയെ ഈ പദ്ധതിയിൽ അംഗമാക്കൂ. ഈ വിവരം നിങ്ങളുടെ സുഹൃദ് -ബന്ധു ജനങ്ങളോട് പങ്കു വെയ്‌ക്കൂ.

Tags: Central Schemes
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies