ഏതോ ഒരു ശക്തി ഞങ്ങളെ പരസ്പരം ബന്ധപ്പെടുത്തി; അം​ഗീകാരമൊക്കെ ഞാൻ ആസ്വദിച്ചിട്ടുണ്ട്; എനിക്ക് ലഭിച്ച എല്ലാ പുരസ്കാരങ്ങളും ഞാൻ അദ്ദേഹത്തിന്റെ കാൽക്കീഴിൽ സമർപ്പിക്കുന്നു: മമ്മൂട്ടി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏതോ ഒരു ശക്തി ഞങ്ങളെ പരസ്പരം ബന്ധപ്പെടുത്തി; അം​ഗീകാരമൊക്കെ ഞാൻ ആസ്വദിച്ചിട്ടുണ്ട്; എനിക്ക് ലഭിച്ച എല്ലാ പുരസ്കാരങ്ങളും ഞാൻ അദ്ദേഹത്തിന്റെ കാൽക്കീഴിൽ സമർപ്പിക്കുന്നു: മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 08:00 pm IST
Facebook
Twitter
WhatsAppTelegram

എംടി വാസുദേവാൻ നായരുമായുള്ള ബന്ധം വാക്കുകളാൽ വർണ്ണിക്കുന്നതിനപ്പുറമാണെന്ന് നടൻ മമ്മൂട്ടി. എംടിയുടെ കഥകളും കഥാപാത്രങ്ങളും തന്നിലെ നടനെ വളരെയധികം പരിപോഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളായും താൻ അഭിനയിച്ചിട്ടുണ്ട്. എം.ടിയുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ വലിയ അം​ഗീകാരങ്ങളും പ്രശംസകളും ലഭിക്കാറുണ്ട്. തനിക്ക് ലഭിച്ച പുരസ്കാരങ്ങളൊക്കെ എംടിക്ക് ലഭിച്ചതാണെന്നും താരം പറഞ്ഞു. നടനെന്ന നിലയിൽ ലഭിച്ച എല്ലാ പുരസ്കാരങ്ങളും എംടിയുടെ കാൽക്കീഴിൽ സമർപ്പിക്കുന്നുവെന്നും എംടി വാസുദേവൻ നായരുടെ നവതി ആഘോഷത്തിൽ പങ്കെടുത്തു കൊണ്ട് മമ്മൂട്ടി പറഞ്ഞു. നടന്റെ വാക്കുകളെ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

മറ്റൊരു ചിന്തകളില്ലാതെ വിഭാ​ഗിയതകളില്ലാതെ ജാതി, മതം, വർണം, ലിം​ഗം, പണക്കാരൻ പാവപ്പെട്ടവൻ, നല്ലവൻ, ചീത്തവൻ, ദുഷ്ടൻ അങ്ങനെ ഒതു വ്യത്യാസവുമില്ലാതെ നമ്മൾ ആചരിക്കുന്ന ഒന്ന് നമ്മുടെ മലയാള ഭാഷയാണ്. നമ്മൾ സംസാരിക്കുന്നതും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം മലയാളത്തിലാണ്. നമ്മുടെ ഭാഷാ പിതാവിന്റെ സ്മാരക ട്രെസ്റ്റിന്റെ ചെയർമാൻ എം.ടിയുടെ നവതി ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി എംടിയുമായി വളരെയധികം ബന്ധമുണ്ട്. അത് വിശദീകരിക്കാൻ സാധിക്കില്ല. ചേട്ടനോ അനിയനോ പിതാവോ സുഹൃത്തോ ആരാധകനോ അങ്ങനെ ഏത് തരത്തിലും അദ്ദേഹത്തിനെ എനിക്ക് സമീപിക്കാം.

എംടിയുടെ സാഹിത്യ കൃതികളിലെ എല്ലാ കഥാപാത്രങ്ങളായും ഞാൻ മാറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാകുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. എന്നിലെ നടനെ ഒരുപാട് പരിപോഷിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളും കഥകളുമാണ് എംടിയുടേത്. കുട്ടികാലം തൊട്ട് ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്. എംടിയെ ഒന്ന് പരിചയപ്പെടാൻ കഴിയണേ എന്ന് കുട്ടിക്കാലത്ത് ഞാൻ വളരെയധികം ആ​ഗ്രഹിച്ചിട്ടുണ്ട്. ഏതോ ഒരു ശക്തി ഞങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള അവസരം ഒരുക്കി തന്നു. അതിന് ശേഷം എനിക്ക് സിനിമയിൽ അവസരങ്ങളുണ്ടായി. നാൽപ്പത്തിയൊന്ന് വർഷം മലയാളികളുടെ മുന്നിൽ ഇങ്ങനെ നിൽക്കാൻ ഭാ​ഗ്യം ലഭിച്ചു.

എംടിക്ക് ലഭിക്കാത്ത അവാർഡുകളില്ല, പ്രശംസകളില്ല. ഒരു സാഹിത്യകാരൻ എന്നതിനപ്പുറത്തേയ്‌ക്ക്, സാധാരണ മനുഷ്യൻ എന്നതിനപ്പുറത്തേയ്‌ക്ക്, ഒരു സാമൂഹിക പ്രവർത്തകൻ എന്നതിനപ്പുറത്തേയ്‌ക്ക് സമൂഹത്തിൽ അദ്ദേഹത്തിന് വലിയ സ്ഥാനം ലഭിച്ചിട്ടുണ്ട്. മലയാളികളുടെ മനസ്സിൽ അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണ്. നമ്മുടെ ദൈനംദിന സംസാരങ്ങളിൽ എപ്പോഴെങ്കിലും എംടിയെ ബന്ധപ്പെടുത്തി സംസാരിച്ചു പോകാതിരുന്നിട്ടില്ല. അത്രത്തോളം അദ്ദേഹത്തിന്റെ കഥയും കഥാപാത്രവും ഒരു കാലഘട്ടത്തിൽ സ്വാധിനം ചെലുത്തിയിട്ടുണ്ട്.

പുതിയ തലമുറ എത്രത്തോളം എംടിയുടെ പുസ്തകങ്ങൾ വായിക്കുന്നു എന്നറിയില്ല. പക്ഷെ അവരിലേയ്‌ക്കും എത്തിച്ചേരാൻ എംടിക്ക് വളരെയധികം എളുപ്പമാണ്. കാലത്തിനനുസരിച്ച് നവീകരിക്കപ്പെട്ട സാഹിത്യ രചനകളുള്ള അപൂർവ്വം ചില എഴുത്തുകാരിലൊരാളാണ് എംടി. നമ്മളെക്കാൾ കൂടുതൽ മറ്റ് ഭാഷയിൽ എംടി അറിയപ്പെടുന്നുണ്ട് എന്ന് അറിയുമ്പോൾ അതിയായ അഭിമാനം തോന്നാറുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ച ആളാണ് എന്ന് പറയുമ്പോൾ എനിക്ക് ലഭിക്കുന്ന അം​ഗീകാരമൊക്കെ ഞാൻ ആസ്വദിച്ചിട്ടുണ്ട്. എന്റെ എല്ലാ പുരസ്കാരങ്ങളും ഞാൻ എംടിയുടെ കാൽക്കീഴിൽ സമർപ്പിക്കുകയാണ്- മമ്മൂട്ടി പറഞ്ഞു.

 

 

Tags: MAMMOOTTYmt vasudevan nair
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies