ഇന്ത്യൻ സിനിമയെ ലോകത്തിന്റെ മുന്നിൽ അഭിമാനപൂർവ്വം എത്തിച്ച ‘ആർആർആറി’ന്റെ നേട്ടം അവസാനിക്കുന്നില്ല. ഈ നേട്ടം ഇന്ത്യൻ പ്രേക്ഷകർ മാത്രമല്ല സിനിമയെ സ്‌നേഹിക്കുന്ന ആഗോള പ്രേക്ഷകരും ആഘോഷമാക്കിയിട്ടുണ്ട്. ജപ്പാനിലും ഹിറ്റായ സിനിമ ബോക്‌സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു.
ആർആർആറിനെയും രാജമൗലിയെയും പ്രശംസിച്ച് ജപ്പാൻ സംവിധായകൻ മക്കോട്ടോ ഷിൻകായി രംഗത്തെത്തിയതും വാർത്തയായിരുന്നു. ഇപ്പോൾ അൻ അൻ എന്ന പ്രശസ്ത ജാപ്പനീസ് മാഗസിനിന്റെ കവർ പേജിൽ നിറയുകയാണ് ആർആർആർ താരങ്ങൾ. രാം ചരണിന്റെ ജൂനിയർ എൻടിആറിന്റെയും മനോഹരമായ ചിത്രങ്ങളാണ് മാഗസിനിലുള്ളത്.
ആർആർആർ ഒരുവർഷം ആഘോഷിക്കുന്ന വേളയിൽ പോലും ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററിൽ പ്രദർശനം തുടരുകയായിരുന്നു. ഈ വർഷത്തെ ഓസ്‌കാറിൽ മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ആർആർആറിനെ ലോക സിനിമയുടെ നെറുകയിലാണെത്തിച്ചത്.
ഇന്ത്യ, യുഎസ്എ, ജപ്പാൻ എന്നീ മൂന്ന് രാജ്യങ്ങളിൽ മാത്രം 100 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ആർആർആറിന്റെ വിദേശ മൂല്യം 42 മില്യൺ ഡോളറാണ്. ഇതൊടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നായി ആർആർആർ മാറി.
Comments