തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറം ദേശീയപാതയിൽ വാഹനാപകടത്തിൽ നവജാതശിശു ഉൾപ്പടെ മൂന്നു പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.
നാല് ദിവസം പ്രായമായ കൈക്കുഞ്ഞും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. കുഞ്ഞിന്റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.
Comments